മുംബൈ – ഫുക്കറ്റ് സർവീസുമായി ഗോ എയർ

Posted on: August 28, 2018

മുംബൈ : ഗോ എയറിന്റെ ആദ്യ രാജ്യാന്തര സർവീസ് മുംബൈയിൽ നിന്ന് തായ്‌ലൻഡിലെ ഫുക്കറ്റിലേക്ക്. ഫുക്കറ്റിലേക്കുള്ള പ്രതിദിന സർവീസ് ഒക് ടോബറിൽ ആരംഭിക്കും. പുതിയ സർവീസിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് അടുത്തയാഴ്ച ആരംഭിക്കും.

ഇന്ത്യയിൽ നിന്ന് വിദേശ സർവീസ് നടത്തുന്ന അഞ്ചാമത്തെ വിമാനക്കമ്പനിയാണ് ഗോ എയർ. വിദേശ സർവീസിനുള്ള യോഗ്യത രണ്ട് വർഷം മുമ്പേ ഗോ എയർ നേടിയിരുന്നു. അടുത്ത മാർച്ചോടെ ഗോ എയർ മൂന്ന് – നാല് വിദേശ സർവീസുകൾ കൂടി ആരംഭിക്കും.