71 കോടി രൂപയുടെ സഹായവുമായി റിലയന്‍സ്

Posted on: August 22, 2018

കൊച്ചി : കേരളത്തിന് റിലയന്‍സ് ഫൗണ്ടേഷന്‍ 71 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. ഇതില്‍ 21 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഭാര്യയും റിലയന്‍സ് ഫൗണ്ടേഷന്‍ അദ്ധ്യക്ഷയുമായ നിത അംബാനി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തുക മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും.

റിലയന്‍സ് ഇന്‍ഡസ്ട്രീസും റിലയന്‍സ് ഫൗണ്ടേഷനും ചേര്‍ന്ന് 50 കോടി രൂപയുടെ ദുരിതാശ്വാസ സാമഗ്രികളും വിതരണം ചെയ്യും.