ഊബർ ആപ്പിന്റെ പുതിയ പതിപ്പ് ഊബർ ലൈറ്റ് പുറത്തിറക്കി

Posted on: June 13, 2018

കൊച്ചി : ഊബർ റൈഡർ ആപ്പിന്റെ പുതിയ പതിപ്പ് ഊബർ ലൈറ്റ് പുറത്തിറക്കി. കറഞ്ഞ് കണക്ടിവിറ്റിയുള്ള പ്രദേശങ്ങളിലും പ്രവർത്തിക്കുന്ന, കുറഞ്ഞ സ്‌പേസ് മാത്രം വേണ്ടിവരുന്ന ഈ റൈഡർ ആപ് 99 ശതമാനം ആൻഡ്രോയ്ഡ് ഉപകരണങ്ങളിലും പ്രവർത്തിക്കും.

ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ഊബർ റൈഡർ ഉത്പന്നങ്ങളുടെ തലവൻ പീറ്റർ ഡാംഗ്, ഊബർ പ്രോഡക്ട് ഹെഡ് മണിക് ഗുപ്ത എന്നിവരുടെ സാന്നിധ്യത്തിലാണ് ഊബർ ലൈറ്റ് പുറത്തിറക്കിയത്. ജയപ്പൂർ, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിലാണ് ഊബർ ലൈറ്റ് ഇപ്പോൾ ലഭ്യമാകുക. താമസിയാതെ രാജ്യത്തെല്ലായിടത്തേക്കും വ്യപിപ്പിക്കും.

ഊബർ ലൈറ്റ് ഡൗൺലോഡ് ചെയ്തു മൊബൈലിൽ സൂക്ഷിക്കാൻ മൂന്നു സെൽഫിക്കാവശ്യമായ സ്ഥലം മതി. അഞ്ച് എംബിയിലും താഴെയാണ് ഊബൈർ ലൈറ്റിന്റെ വലുപ്പം. കണ്ണു ചിമ്മുന്ന സമയം മതി പ്രതികരണം ലഭിക്കാൻ. അതായത് ബുക്കിംഗ് നടപടികൾ വളരെ വേഗത്തിൽ പൂർത്തിയാകും.

റൈഡർ കാത്തു നിൽക്കുന്ന സ്ഥലം ഊബർ ലൈറ്റ് മനസിലാക്കുന്നതിനാൽ ഏറ്റവും കുറഞ്ഞ ടൈപ്പിംഗിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കും. ഒരു ബട്ടൺ പ്രസിലൂടെ പോകേണ്ട ലക്ഷ്യം തെരഞ്ഞെടുക്കാം. നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം ആപ്പിൽ നൽകിയിട്ടുള്ളതിനാൽ ഓഫ്‌ലൈനിലായിരിക്കുന്ന സയമത്തും ആപ്പ് ഉപയോഗിക്കാൻ സാധിക്കും. ആവശ്യമുള്ളപ്പോൾ മാത്രം മാപ്പ് തെരഞ്ഞെടുക്കാൻ സാധിക്കുന്നു. അബദ്ധത്തിൽ മാപ്പ് ലോഡ് ചെയ്തുവരികയില്ല.

സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനുള്ള എമർജൻസി ബട്ടൺ, കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി യാത്രാവിവരങ്ങൾ പങ്കുവയ്ക്കുന്നതിനുള്ള സംവിധാനവും ലഭ്യമാക്കിയിട്ടുണ്ട്. ഇഷ്ടപ്പെട്ട ഇന്ത്യൻ ഭാഷയിൽ താമസിയാതെ ആപ്പ് ലഭ്യമാക്കുവാൻ ഉദ്ദേശിക്കുന്നതായി ഊബർ പ്രോഡക്ട് ഹെഡ് മണിക് ഗുപ്ത പറഞ്ഞു.

TAGS: Uber | UberLite |