എസ് ബി ഐ സ്ഥിരനിക്ഷേപ പലിശ വർധിപ്പിച്ചു

Posted on: May 30, 2018

മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരു കോടി രൂപവരെയുള്ള ഹൃസ്വ-മധ്യകാല സ്ഥിരനിക്ഷേപങ്ങളുടെ പലിശ 25 ബേസിസ് പോയിന്റ് വർധിപ്പിച്ചു.

ഒരു വർഷം മുതൽ രണ്ട് വർഷം വരെയുള്ള സ്ഥിരനിക്ഷേപത്തിന്റെ പലിശ 6.40 ശതമാനത്തിൽ നിന്ന് 6.65 ശതമാനമാകും. മുതിർന്ന പൗരൻമാരുടെ സ്ഥിരനിക്ഷേപത്തിന്റെ പലിശ 6.90 ശതമാനത്തിൽ നിന്ന് 7.15 ശതമാനമായി വർധിക്കും

രണ്ട് വർഷം മുതൽ മൂന്ന് വർഷം വരെയുള്ള സ്ഥിരനിക്ഷേപത്തിന്റെ പലിശ 6.60 ശതമാനത്തിൽ നിന്ന് 6.65 ശതമാനമാകും. മുതിർന്ന പൗരൻമാരുടെ സ്ഥിരനിക്ഷേപ പലിശ 7.10 ശതമാനത്തിൽ നിന്ന് 7.15 ശതമാനമായി വർധിക്കും.