പെട്രോൾ, ഡീസൽ വിലകൾ വീണ്ടും വർധിച്ചു

Posted on: May 23, 2018

കൊച്ചി : സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വിലകൾ വീണ്ടും വർധിച്ചു. പെട്രോൾ ലിറ്ററിന് 31 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് വർധിച്ചത്.

സംസ്ഥാനത്ത് പെട്രോൾ വില ഇന്നലെ 81 രൂപയും ഡീസൽ ലിറ്ററിന് 74 രൂപയും കടന്നിരുന്നു. ഇന്ധനവില ലിറ്ററിന് 2 മുതൽ 4 രൂപ വരെ കുറയ്ക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുമ്പോഴും വില കുതിക്കുകയാണ്.