ഷാപോർജി പല്ലോൺജിക്ക് ആറ് നഗരങ്ങളിൽ അഫോഡബിൾ ഭവന പദ്ധതികൾ

Posted on: December 6, 2017

മുംബൈ : ഷാപോർജി പല്ലോൺജി ആറ് നഗരങ്ങളിൽ ചെലവുകുറഞ്ഞ ഭവന പദ്ധതികൾ തുടങ്ങുന്നു. കൊച്ചി, ചെന്നൈ, അഹമ്മദാബാദ്, ഇൻഡോർ, ഗാസിയാബാദ്, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് ജോയ് വില്ലെ ബ്രാൻഡിൽ പദ്ധതി നടപ്പാക്കുന്നത്.

വേൾഡ് ബാങ്കിന്റെ ഭാഗമായ ഐഎഫ്‌സി, ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക്, സ്റ്റാൻഡേർഡ് ചാർട്ടേഡ് പ്രൈവറ്റ് ഇക്വിറ്റി എന്നിവരും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. പൂനെ, ഗുർഗാവ്, ഹൈദരാബാദ്, ബംഗലുരു എന്നിവിടങ്ങളിലും ഷാപോർജി പല്ലോൺജിക്ക് ലാൻഡ് ബാങ്കുണ്ട്.