ഷാപൂർജി പല്ലോൺജി ദുബായിൽ ആഡംബര പാർപ്പിടപദ്ധതി നിർമ്മിക്കുന്നു

Posted on: September 12, 2016

shapoorji-pallonji-imperial

ദുബായ് : പ്രമുഖ ഇന്ത്യൻ കൺസ്ട്രക്ഷൻ കമ്പനിയായ ഷാപൂർജി പല്ലോൺജി ദുബായിൽ ആഡംബര പാർപ്പിടപദ്ധതി നിർമ്മിക്കുന്നു. ദുബായ് ഡൗൺടൗണിൽ ആഡംബര വസതികളുടെ സമുച്ചയമായ ഇംപീരിയൽ അവന്യു നിർമ്മിച്ചുകൊണ്ടായിരിക്കും തുടക്കം. കമ്പനിയുടെ വിവിധ സബ്‌സിഡയറികൾ വളരെ നേരത്തെ മുതൽ യുഎഇയിലെ പ്രോപ്പർട്ടി മേഖലയിൽ പ്രവർത്തിച്ചുവരുന്നുണ്ട്. ടാറ്റാസൺസ് ചെയർമാൻ സൈറസ് മിസ്ത്രിയുടെ പിതാവ് പല്ലോൺജി മിസ്ത്രിയുടേതാണ് ഷാപൂർജി പല്ലോൺജി കമ്പനി.

എസ്പി ഇന്റർനാഷണൽ പ്രോപ്പർട്ടി ഡെവലപ്പേഴ്‌സ് 45 നിലകളുള്ള റെസിഡൻഷ്യൽ ടവർ ആണ് ആദ്യം നിർമ്മിക്കുന്നത്. ഇംപീരിയൽ അവന്യുവിൽ 1,2,3,4 ബെഡ്‌റൂമുകൾ വീതമുള്ള 424 അപ്പാർട്ടുമെന്റുകളാണുള്ളത്. 26 ാം നില മുതലാണ് പ്രീമിയം ലക്ഷ്വറി അപ്പാർട്ട്‌മെന്റുകൾ ആരംഭിക്കുന്നത്. അഞ്ച് നിലകൾ പാർക്കിംഗിനായി മാറ്റിവെച്ചിട്ടുണ്ട്. റൂഫ്‌ടോപ്പിൽ ഇൻഫിനിറ്റി പൂൾ, പ്രൈവറ്റ് ഡെക്കുകൾ, പ്രൈവറ്റ് എ വി റൂം, പ്രൈവറ്റ് ഹാൾ തുടങ്ങിയ നിരവധി സവിശേഷതകളും ഇംപീരിയൽ അവന്യുവിനുണ്ട്.