ആദിത്യബിർള ഗ്രൂപ്പ് ഇ-കൊമേഴ്‌സ് രംഗത്ത് നിന്ന് പിൻവാങ്ങുന്നു

Posted on: September 22, 2017

ന്യൂഡൽഹി : ആദിത്യ ബിർള ഗ്രൂപ്പ് ഇ-കൊമേഴ്‌സ് സംരംഭമായ ഓൾ എബൗട്ട് ഫാഷൻ (abof.com) ഡോട്ട്‌കോം ഈ വർഷം അവസാനത്തോടെ പ്രവർത്തനം അവസാനിപ്പിക്കും. ആമസോൺ, ഫ്‌ളിപ്കാർട്ട് തുടങ്ങിയ വമ്പൻമാരിൽ നിന്നുള്ള മത്സരം നേരിടാനാവാതെയാണ് പിൻമാറ്റം.

2015 ഒക്‌ടോബറിൽ ആരംഭിച്ച എബിഒഎഫ് ഡോട്ട്‌കോമിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും വേണ്ടിയുള്ള വസ്ത്രങ്ങൾ, പാദരക്ഷകൾ, അനുബന്ധ വസ്തുക്കൾക്ക് എന്നിവ ലഭ്യമാക്കിയിരുന്നു. പ്രവർത്തനം നിർത്തുമ്പോൾ എബിഒഎഫിലെ 240 ജീവനക്കാർക്കും നാലര മാസത്തെ ശമ്പളം നഷ്ടപരിഹാരമായി നൽകുമെന്ന് കമ്പനി അറിയിച്ചു.