ഓൾ എബൗട്ട് ഫാഷൻ ആദ്യമായി അമസോണിൽ

Posted on: September 30, 2016

Amazon-Logo-Big

കൊച്ചി : ഫാഷൻ ബ്രാൻഡുകളുടെ ശേഖരം കോർത്തിണക്കുന്ന ആദിത്യ ബിർളയുടെ സിഗ്നേചർ ബ്രാൻഡായ അബോഫ് (ഓൾ എബൗട്ട് ഫാഷൻ) ആദ്യമായി ആമസോൺ ഫാഷൻസിൽ അവതരിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള ഉപഭോക്താകൾക്ക് എളുപ്പത്തിൽ ലഭ്യമാകുന്ന അബോഫിന്റെ ബ്രാൻഡ് ശ്രേണിയിലുള്ള വസ്ത്രശേഖരണം ആമസോൺ ഫാഷൻസിൽ നിന്ന് തെരഞ്ഞെടുക്കാവുന്നതാണ്. സ്വന്തം വെബ്‌സൈറ്റിനു പുറമെ ഇതാദ്യമായിട്ടാണ് മറ്റൊരു ഓൺലൈൻ പോർട്ടലിലൂടെ അബോഫ് ബ്രാൻഡ് തങ്ങളുടെ ഉത്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്.

സ്ത്രീകൾക്കും പുരുഷൻമാർക്കുമായി 1,200ൽ പരം വസ്ത്രങ്ങൾ, പാദരക്ഷകൾ, ആക്‌സസറികൾ എന്നിവ അബോഫ് ബ്രാൻഡ് ആമസോൺ ഫാഷൻസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 395 രൂപ മുതൽ 1995 രൂപ വരെയാണ് ഉത്പന്നങ്ങളുടെ വില.