നികുതി കുടിശിക വോഡഫോണിന് 7,900 കോടി രൂപ പിഴ

Posted on: August 29, 2017

ന്യൂഡൽഹി : നികുതി കുടിശികയുടെ പേരിൽ വോഡഫോണിന് ആദായനികുതി വകുപ്പ് 7,900 കോടി രൂപ പിഴ ചുമത്തി. ഹച്ചിസണ്ണിന്റെ ടെലികോം ബിസിനസ് ഏറ്റെടുത്തതിനെ തുടർന്നാണ് വോഡഫോൺ കുടിശികക്കാരായി മാറിയത്.

കഴിഞ്ഞ വർഷം 7,900 കോടി രൂപ നികുതി അടയ്ക്കണമെന്ന് ഹച്ചിസണ്ണിനോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഈ വർഷം ഓഗസ്റ്റ് 9 ന് തുല്യമായ തുക പിഴയായി നൽകണമെന്നും നിർദേശിച്ചിരുന്നു. 2007 ലാണ് ഹച്ചിസൺസിന്റെ 67 ശതമാനം ഓഹരികൾ വോഡഫോൺ സ്വന്തമാക്കിയത്.