പെപ്പർ ക്രിയേറ്റീവ് അവാർഡ്‌വിതരണം മെയ് 5 ന്

Posted on: May 4, 2017

കൊച്ചി : പെപ്പർ ക്രിയേറ്റീവ് അവാർഡ് ട്രസ്റ്റ് ഒരുക്കുന്ന പെപ്പർ അവാർഡ്ദാനച്ചടങ്ങ് മെയ് 5 ന് വൈകുന്നേരം 6.30 ന് കൊച്ചി ലേ മെറീഡിയൻ ഹോട്ടലിൽ നടക്കും.

ഒഗിൾവി ആൻഡ് മേത്തർ (ഇന്ത്യ & സൗത്ത് ഏഷ്യ) എക്‌സിക്യുട്ടീവ് ചെയർമാനും ക്രിയേറ്റീവ് ഡയറക്ടറുമായ പത്മശ്രീ പിയൂഷ് പാണ്ഡെ അവാർഡ്ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഒഗിൾവി ആൻഡ് മേത്തർ ഇന്ത്യ നാഷണൽ ക്രിയേറ്റീവ് ഡയറക്ടർ രാജീവ് റാവു, ബാംഗ് ഇൻ ദ മിഡിലിന്റെ മാനേജിംഗ് പാർട്ണറും ചീഫ് ക്രിയേറ്റീവ് ഓഫീസറുമായ പ്രതാപ് സുതൻ എന്നിവർ മുഖ്യാതിഥികളായിരിക്കും.

അവാർഡ് ദാനത്തിന് മുന്നോടിയായി രാവിലെ 9.30 മുതൽ 5 മണിവരെ ലേ മെറിഡിയനിൽ സംഘടിപ്പിക്കുന്ന എക്‌സ്‌പേർട്ട് ടോക്കിൽ പ്രൊഡക്ഷൻ ഡിസൈൻ രംഗത്തെ അതുല്യ പ്രതിഭ സാബു സിറിൽ, മികച്ച സിനമാറ്റോഗ്രാഫർ രവി കെ. ചന്ദ്രൻ, അവാർഡ് ജേതാവു കൂടിയായ ക്രിയേറ്റീവ് ഡയറക്ടർ പ്രതാപ് സുതൻ എന്നിവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവക്കുന്നു.

പ്രിന്റ്, ഫിലിം, റേഡിയോ, ഒഒഎച്ച്, ഡയറക്ട് മെയിലേഴ്‌സ്, ഡിജിറ്റൽ, സൈബർ വിഭാഗങ്ങളിലായി 70 ലേറെ ഏജൻസികളിൽ നിന്നുള്ള 600 ഓളം എൻട്രികളിൽ നിന്നുമാണ് വിജയികളെ തെരഞ്ഞെടുത്തത്. ഓപ്പൺ കാറ്റഗറി മുതൽ കേരള കാറ്റഗറി വരെ 130 ലേറെ മെറ്റലുകളും 15 ഫൈനലിസ്റ്റുകളും സമ്മാനിക്കും.

ടൈഡർ 7 ബ്രാൻഡ് ആൻഡ് ഡിജിറ്റൽ ചെയർമാനും സിസിഒയുമായ കെ എസ് ചക്രവർത്തി, ബാംഗ് ഇൻ ദ മിഡിലിന്റെ മാനേജിംഗ് പാർട്ണറും ചീഫ് ക്രിയേറ്റീവ് ഓഫീസറുമായ പ്രതാപ് സുതൻ, ടാപ്പ്‌റൂട്ട് ഡെന്റ്‌സു ചീഫ് ക്രിയേറ്റീവ് ഓഫീസറും കോ ഫൗണ്ടറുമായ സന്തോഷ് പദി എന്നിവരായിരുന്നു പെപ്പർ 2017ന്റെ ജൂറി അംഗങ്ങൾ. അവാർഡ് ലഭിച്ച എൻട്രികൾ ലേ മെറീഡിയൻ ഹോട്ടലിൽ പ്രദർശിപ്പിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 98460 50589 / 98470 33646/ 98956 6000

TAGS: Pepper Awards |