വ്യാജ ഉത്പന്നങ്ങൾക്കെതിരെ ജെ എസ് ഡബ്ല്യു സ്റ്റീൽ

Posted on: February 17, 2017

 

കൊച്ചി : ജെ എസ് ഡബ്ല്യു സ്റ്റീൽ വ്യാജ ഉത്പന്നങ്ങൾക്കെതിരെ രംഗത്ത്. നൂതന ബ്രാൻഡ് ഉത്പന്നങ്ങളിലൂടെ വിശ്വാസ്യത ആർജിച്ച കമ്പനി ഉപഭോക്താക്കൾക്ക് മികച്ച നിലവാരത്തിലുള്ള ഉത്പന്നങ്ങൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടികൾ.

പത്തനംതിട്ടയിലെ പന്തളത്ത് കഴിഞ്ഞ ദിവസം ലോക്കൽ പോലീസിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ വ്യാജ ഷീറ്റുകൾ പൊലീസ് പിടിച്ചെടുത്തു. ജെ എസ് ഡബ്ല്യു എന്ന ബ്രാൻഡ് പേരും ലോഗോയും ഉപയോഗിച്ച് വ്യാജ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നുണ്ടെന്ന് കമ്പനിക്ക് വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു നടപടി.

മുംബൈയിലെ കുർള, കേരളത്തിൽ മലപ്പുറം, നാഗ്പൂരിലെ കൽമന തുടങ്ങിയ സ്ഥലങ്ങളിലെ റീട്ടെയിലർമാർക്കിടയിൽ ഈയിടെ ജെ എസ് ഡബ്ല്യു ഗ്രൂപ്പിന്റെ ആവശ്യപ്രകാരം റെയിഡ് നടത്തിയിരുന്നു. നിലവാരം കുറഞ്ഞ ഉത്പന്നങ്ങൾ ബ്രാൻഡിന്റെ പേരിന് ദോഷമുണ്ടാക്കുന്നുവെന്ന് മാത്രമല്ല ഉപഭോക്താവിനെ സംശയത്തിലാഴ്ത്തുകയും ചെയ്യുന്നുവെന്ന് ജെ എസ് ഡബ്ല്യു സ്റ്റീൽ കൊമേഴ്‌സ്യൽ-മാർക്കറ്റിംഗ് ഡയറക്ടർ ജയന്ത് ആചാര്യ പറഞ്ഞു.

TAGS: JSW Steel |