ടാറ്റാ ഗ്രൂപ്പിനെതിരെ മാനനഷ്ടകേസുമായി നുസ്‌ലി വാഡിയ

Posted on: December 16, 2016

nusli-wadia-big

മുംബൈ : പ്രമുഖ വ്യവസായി നുസ്‌ലി വാഡിയ ടാറ്റാ ഗ്രൂപ്പിനെതിരെ 3000 കോടിയുടെ മാനനഷ്ടകേസിനൊരുങ്ങുന്നു. രത്തൻ ടാറ്റാ, ടാറ്റാസൺസ്, ടാറ്റാസൺസ് ഡയറക്ടർമാർ എന്നിവരാണ് എതിർകക്ഷികൾ. നിരവധി ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ സ്വതന്ത്ര ഡയറക്ടറാണ് നുസ്‌ലി വാഡിയ. ചില കമ്പനികളുടെ നിയന്ത്രണം കൈയടക്കാൻ നുസ്‌ലി വാഡിയ ശ്രമിക്കുന്നവെന്നാണ് ടാറ്റാസൺസിന്റെ ആരോപണം.

ടാറ്റാ മോട്ടോഴ്‌സ്, ഇന്ത്യൻ ഹോട്ടൽസ്, ടാറ്റാ സ്റ്റീൽ, ടാറ്റാ കെമിക്കൽസ് എന്നീ കമ്പനികളുടെ ബോർഡിൽ നിന്നും വാഡിയയെ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് കേസിലേക്ക് കാര്യങ്ങൾ നീങ്ങുന്നത്. ആരോപണങ്ങൾ പിൻവലിച്ചില്ലെങ്കിൽ ഉടൻ കേസ് ഫയൽ ചെയ്യുമെന്നാണ് വാഡിയയുടെ ഭീഷണി. മിസ്ത്രിയെയും വാഡിയയെും നീക്കം ചെയ്യാൻ ടാറ്റാ സ്റ്റീൽ ഓഹരിയുടമകളുടെ അസാധാരണ പൊതുയോഗം ഡിസംബർ 21 ന് വിളിച്ചുകൂട്ടിയിട്ടുണ്ട്.