സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ നൽകുന്ന ബജറ്റെന്ന് സഞ്ജയ് വിജയകുമാർ

Posted on: July 8, 2016

Sanjay-Vijayakumar-yellow-B

കൊച്ചി : സംസ്ഥാന ബജറ്റ് സ്റ്റാർട്ടപ്പുകൾക്കും എൻജിനീയറിംഗ് വിദ്യാഭ്യാസ മേഖലയിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് സ്റ്റാർട്ടപ്പ് വില്ലേജ് ചെയർമാൻ സഞ്ജയ് വിജയകുമാർ പറഞ്ഞു. സ്റ്റാർട്ടപ്പ് പ്രവർത്തനങ്ങൾക്ക് ഇതുവരെ നൽകിയിട്ടുള്ളതിൽ വച്ച് ഏറ്റവും കൂടുതൽ തുകയാണ് ഇടതുമുന്നണി സർക്കാരിന്റെ ആദ്യ ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്.

സംസ്ഥാനത്തെ എൻജിനീയറിംഗ് കോളജുകളിൽ ടെലിസാന്നിധ്യം ഏർപ്പെടുത്താൻ ബജറ്റിൽ 150 കോടി രൂപ നീക്കിവച്ചതും ഏറ്റവും നല്ല തീരുമാനമാണെന്നും അദേഹം അഭിപ്രായപ്പെട്ടു.