എയർഇന്ത്യ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു

Posted on: March 28, 2016

Air-India-flight-emergency-മുംബൈ : ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് എയർഇന്ത്യ വിമാനം മുംബൈ വിമാനത്താവളത്തിൽ എമർജൻസി ലാൻഡിംഗ് നടത്തി. ഇന്നു രാവിലെ 7.40 ടെയാണ് സംഭവം. വിമാനം ടാർമാക്കിൽ തൊട്ടപാടെ ടയർ പൊട്ടിത്തെറിച്ച് പുകയുയരുകയായിരുന്നു.

ഹൈദരബാദിൽ നിന്ന് എത്തിയ (എഐ620) വിമാനത്തിലെ 120 യാത്രക്കാരും ആറ് വിമാനജോലിക്കാരും സുരക്ഷിതരാണെന്ന് എയർഇന്ത്യ വക്താവ് അറിയിച്ചു. സംഭവത്തെ തുടർന്ന് ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലെ മെയിൻ റൺവേ അരമണിക്കൂർ അടച്ചിട്ടു. ഇതേ തുടർന്ന് മുംബൈ വിമാനത്താവളത്തിലേക്കുള്ള അറൈവലുകളും ഡിപ്പാർച്ചറുകളും 30 മിനിട്ട് വൈകി.