ചെന്നൈ – ബാങ്കോക്ക് സർവീസുമായി സ്‌പൈസ്‌ജെറ്റ്

Posted on: November 4, 2015

SpiceJet-Boeing-737-800-Big

ചെന്നൈ : സ്‌പൈസ്‌ജെറ്റ് ഡിസംബർ 10 മുതൽ ചെന്നൈ – ബാങ്കോക്ക് സർവീസ് ആരംഭിക്കും. തുടക്കത്തിൽ ആഴ്ചയിൽ ആറ് ദിവസം മാത്രമെ സർവീസ് ഉണ്ടായിരിക്കുകയുള്ളു.

പ്രാരംഭ ഓഫറായി 9,999 രൂപയുടെ റിട്ടേൺ നിരക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ബോയിംഗ് 737 നെക്‌സ്റ്റ് ജനറേഷൻ എയർക്രാഫ്റ്റാണ് സർവീസിന് ഉപയോഗിക്കുന്നത്.