കർണാടകത്തിലെ ആദായനികുതിലക്ഷ്യം 82,000 കോടി

Posted on: August 29, 2015

Income-Tax-violet-Big

ബംഗലുരു : ആദായനികുതി വകുപ്പ് നടപ്പു ധനകാര്യവർഷം കർണാടക – ഗോവ മേഖലയിൽ നിന്ന് 82,000 കോടി രൂപ നികുതിവരുമാനം ലക്ഷ്യമിടുന്നു. മുൻ വർഷത്തേക്കാൾ 17 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. 2014-15 ൽ 70,000 കോടി രൂപയായിരുന്നു വരുമാനം.

മുംബൈയും ഡൽഹിയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആദായനികുതി വരുമാനമുള്ളത് കർണാടകത്തിൽ നിന്നാണ്. ഈ വർഷം 6.60 ലക്ഷം പുതിയ നികുതിദായകരെ കണ്ടെത്താനാണ് ഇൻകംടാക്‌സ് ഡിപ്പാർട്ട്‌മെന്റ് ഒരുങ്ങുന്നത്.