ഫോർബ്‌സിന്റെ കൺസ്യൂമർ ഫിനാൻസ് ലിസ്റ്റിൽ എച്ച്ഡിഎഫ്‌സിയും

Posted on: May 10, 2015

HDFC-office-Big

മുംബൈ : ഫോർബ്‌സ് മാസിക തയാറാക്കിയ ലോകത്തിലെ ഏറ്റവും മികച്ച 10 കൺസ്യൂമർ ഫിനാൻസ് സ്ഥാപനങ്ങളുടെ പട്ടികയിൽ എച്ച്ഡിഎഫ്‌സിയും. അമേരിക്കൻ എക്‌സ്പ്രസ്, വിസ, മാസ്റ്റർകാർഡ് തുടങ്ങിയവയ്ക്ക് പിന്നിലായി 7 സ്ഥാനത്താണ് എച്ച്ഡിഎഫ്‌സി.

ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ 2,000 കമ്പനികളുടെ പട്ടികയുടെ ഭാഗമാണ് മികച്ച 10 കൺസ്യൂമർ ഫിനാൻസ് സ്ഥാപനങ്ങൾ. ആഗോളതലത്തിൽ 485 ആണ് എച്ച്ഡിഎഫ്‌സി. ഇന്ത്യയിൽ നിന്ന് വിവിധ സെക്ടറുകളിലായി 56 കമ്പനികൾ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.