ഫെഡറൽ ബാങ്കിൽ വനിതാ ദിനം ആചരിച്ചു

Posted on: March 14, 2018

കൊച്ചി : ഫെഡറൽ ബാങ്കിന്റെ ശാഖകളിലും ഓഫിസുകളിലും വനിതാ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വനിതാ ദിനത്തോടനുബന്ധിച്ച് ബി മോർ എന്ന പ്രമേയവുമായാണ് 1250 ൽപ്പരം ശാഖകളിൽ പ്രദർശിപ്പിക്കാനായി വിവിധ സാമൂഹ്യ മാധ്യമ കാമ്പെയിനുകളും തയാറാക്കിയിരുു. വനിതാ ജീവനക്കാർക്കായി ഓൺലൈൻ ക്വിസ്, വിവിധ കേന്ദ്രങ്ങളിൽ വനിതാ ശാക്തീകരണവുമായി ബന്ധപ്പെട്ട് പ്രത്യേക ശിൽപ്പശാലകൾ എന്നിവയും സംഘടിപ്പിച്ചു.

വനിതാ ദിന സന്ദേശവുമായി കൊച്ചിയിൽ വനിതാ ജീവനക്കാരുടെ കാർ റാലിയും നടത്തി. ആലുവയിലെ കോർപറേറ്റ് ഓഫിസിൽ നടത്തിയ യോഗത്തോടെയാണ് ദിനാചരണ പരിപാടികൾ സമാപിച്ചത്. ന്യുവാൽസ് വൈസ് ചാൻസിലർ ഡോ. റോസ് വർഗീസ് മുഖ്യാതിഥിയായിരുന്നു. ഫെഡറൽ ബാങ്ക് ജീവനക്കാരിയായ ഹേമ ശിവദാസന്റെ പുത്രിയും ഫെമിന മിസ് കേരള 2018 വിജയിയുമായ മേഘന ഷാജനെ ചടങ്ങിൽ ആദരിച്ചു. വനിതാ ഉപഭോക്താക്കളേയും ജീവനക്കാരേയും ബാങ്ക് ആദരിക്കുകയുണ്ടായി.

TAGS: Federal Bank |