ആസ്റ്റർ മെഡ്‌സിറ്റിയിൽ സ്തനാർബുദത്തേക്കുറിച്ച് ഓപ്പൺ ഫോറം

Posted on: October 15, 2017

കൊച്ചി : ആസ്റ്റർ മെഡ്‌സിറ്റിയിൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള സിനിമാ ടീം അംഗങ്ങൾക്കൊപ്പം സ്തനാർബുദത്തേക്കുറിച്ച് ഓപ്പൺ ഫോറം സംഘടിപ്പിച്ചു. സ്തനാർബുദ മാസമായി ആചരിക്കുന്ന ഒക്ടോബറിൽ ബോധവത്കരണത്തിന്റെ ഭാഗമായാണ് ഓപ്പൺ ഫോറം സംഘടിപ്പിച്ചത്. ഞണ്ടുകളുടെ നാട്ടിൽ- അർബുദത്തിനെതിരെയുള്ള യുദ്ധത്തിൽ പോരാടുക എന്നതായിരുന്നു ഫോറത്തിന്റെ വിഷയം.

അസാധാരണവും രസകരവുമായ ഈ പരിപാടിയിൽ ആസ്റ്റർ മെഡ്‌സിറ്റിയിലെ പ്രമുഖ ഓങ്കോളജിസ്റ്റുകളും സിനിമയുടെ ടീം അംഗങ്ങളും ചർച്ചകൾ നടത്തി. പ്രമുഖ നടി ശാന്തി കൃഷ്ണ, സംവിധായകൻ അൽതാഫ്, തിരക്കഥാകൃത്ത് ജോർജ് കോര എന്നിവരടങ്ങിയതായിരുന്നു സിനിമാ ടീം. സംവിധായകനും തിരക്കഥാകൃത്തും ചേർന്ന് സിനിമയുടെ കഥ, കഥാപാത്രങ്ങൾ എന്നിവയെക്കുറിച്ച് സംസാരിച്ചു. ആസ്റ്റർ മെഡ്‌സിറ്റിയിൽ നടന്ന ചിത്രീകരണത്തിനിടെ ഉണ്ടായ അനുഭവങ്ങളേക്കുറിച്ച് അവർ വിശദമാക്കി.

മെഡിക്കൽ ഓങ്കോളജിയിലെ ഡോ. അരുൺ വാര്യർ, സർജിക്കൽ ഓങ്കോളജിയിലെ ഡോ. സലീം, റേഡിയേഷൻ ഓങ്കോളജിയിലെ ഡോ. ദുർഗ, പെയ്ൻ ആൻഡ് പാലിയേറ്റീവിലെ ഡോ. രാംകുമാർ എന്നീ സീനിയർ ഡോക്ടർമാർ ഉൾപ്പെട്ടതായിരുന്നു ഡോക്ടർമാരുടെ പാനൽ. ഡോക്ടർമാർ സിനിമാ ടീം അംഗങ്ങളുമായി ചർച്ച നടത്തി. യൗവനാവസ്ഥയിൽ സ്ത്രീകളിൽ സാധാരണമായ സ്തനാർബുദത്തേക്കുറിച്ചുള്ള മിഥ്യാധാരണകളും പേടിയും അവർ ദൂരീകരിച്ചു.

TAGS: Aster Medctiy |