ഐഡിബിഐ ഫെഡറൽലൈഫ് ഡ്രീം ബിൽഡർ പോളിസി

Posted on: June 15, 2018

കൊച്ചി : ഐഡിബിഐ ഫെഡറൽലൈഫ് ഇൻഷുറൻസ് നോൺ ലിങ്ക്ഡ്, നോൺ പാർട്ടിസിപ്പേറ്റിങ് വിഭാഗത്തിൽ ഡ്രീം ബിൽഡർ ലൈഫ് ഇൻഷുറൻസ് പോളിസി അവതരിപ്പിച്ചു. ഈ പോളിസിയിൽ കാലാവധി കഴിഞ്ഞു ലഭിക്കുന്ന പരിരക്ഷ തുകയുടെ ഒരു നിർദിഷ്ട ശതമാനം വാർഷികാടിസ്ഥാനത്തിൽ പോളിസിയുടെ അവസാന മൂന്നുവർഷങ്ങളിൽ ഗാരണ്ടിയോടു കൂടി നൽകും. പദ്ധതിയുടെ കാലാവധിയും പരിരക്ഷാതുകയും ഇൻഷുർ ചെയ്യുന്ന വ്യക്തിയുടെ താൽപ്പര്യമനുസരിച്ചു തീരുമാനിക്കാനാവും വിധമാണ് പോളിസി തയാറാക്കിയിട്ടുള്ളത്.

പോളിസിയുടെ ആദ്യ എട്ടു വർഷങ്ങളിൽ വാർഷിക പ്രീമിയം അടക്കുന്ന വ്യക്തി തുടർന്നും നിക്ഷേപം നടത്തുമ്പോൾ പോളിസിയുടെ അവസാന മൂന്നു വർഷങ്ങളിൽ നിർദിഷ്ട ശതമാനം വാർഷിക പേ ഔട്ട് ലഭിക്കും. പോളിസി ഉടമയുടെ ആകസ്മിക വേർപാടുണ്ടായാൽ ഡെത്ത് സം അഷ്വേർഡ്തുക ഉടൻ തന്നെ നൽകുകയും തുടർന്ന് പ്രീമിയം അടക്കാതെ ഉറപ്പായ വാർഷിക പേ ഔട്ടുകൾ അടക്കമുള്ള എല്ലാ ആനുകൂല്യങ്ങളോടും കൂടി പദ്ധതി തുടരുകയും ചെയ്യും. 80 സി, 10 (10ഡി) വകുപ്പുകൾ പ്രകാരമുള്ള ആദായ നികുതി ആനൂകൂല്യങ്ങൾക്കും ഈ പോളിസി അർഹമാണ്.

സമഗ്രമായ സാമ്പത്തിക പരിഹാരങ്ങൾ നൽകുന്ന രീതിയിലാണ് ഡ്രീം ബിൽഡർ പോളിസി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഐഡിബിഐ ഫെഡറൽലൈഫ് ഇൻഷുറൻസ് സിഎംഒ യും പ്രൊഡക്ട്സ് ആൻഡ് സ്ട്രാറ്റജി വിഭാഗം തലവനുമായ കാർത്തിക രാമൻ പറഞ്ഞു. ഉറപ്പു നൽകിയിട്ടുള്ള പണം കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവയടക്കമുള്ള മറ്റുചെലവുകൾക്കു സഹായമാകുമെന്നും അദേഹം ചൂണ്ടിക്കാട്ടി.