സ്മാർട്ട് ഫ്യൂച്ചർ പ്ലാനുമായി കനറാ എച്ച്എസ്ബിസി ഓറിയന്റൽ

Posted on: November 27, 2015

Canara-HSBC-Smart-Future-Pl

കൊച്ചി : കുട്ടികളുടെ ഭാവിയിലെ സാമ്പത്തികാവശ്യങ്ങൾ ഉറപ്പുവരുത്താൻ സഹായിക്കുന്ന  സ്മാർട്ട് ഫ്യൂച്ചർ പ്ലാൻ കനറാ എച്ച്എസ്ബിസി ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ് ലൈഫ് ഇൻഷുറൻസ് കമ്പനി പുറത്തിറക്കി. ഇൻഷുർ ചെയ്ത വ്യക്തി ആകസ്മികമായി മരിക്കുകയോ ആ വ്യക്തിക്കു സ്ഥിരമായ വികലാംഗത്വം സംഭവിക്കുകയോ ചെയ്താൽ ആ വ്യക്തിയുടെ കുടുംബത്തിന്റെ ഭാവി സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന ഇൻഷുറൻസ് പദ്ധതിയാണ് സ്മാർട്ട് ഫ്യൂച്ചർ പ്ലാൻ.

വ്യക്തികളുടെ വരുമാനവരവു കണക്കിലെടുത്ത് വാർഷികാടിസ്ഥാനത്തിലോ പ്രതിമാസമോ പ്രീമിയം അടയ്ക്കാം. പ്രീമിയം അടവു കാലാവധി തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുമുണ്ട്. ഇടയ്ക്കു സാമ്പത്തികാവശ്യങ്ങൾ ഉണ്ടായാൽ ഭാഗികമായി തുക പിൻവലിക്കാനുള്ള ഓപ്ഷനുമുണ്ട്. പോളിസി മച്യൂരിറ്റി കാലവാധിയോട് അടുക്കുമ്പോൾ നിക്ഷേപം സുരക്ഷാ ആസ്തികളിലേക്ക് മാറ്റാനുള്ള ഓപ്ഷനുണ്ട്.

പോളിസി ഉടമയ്ക്കു പ്രീമിയം നിക്ഷേപിക്കാൻ അഞ്ചു ഫണ്ട് ഓപ്ഷനുകൾ നല്കിയിട്ടുണ്ട്. റിസ്‌ക് എടുക്കാനുള്ള ശേഷി അനുസരിച്ച് ഇതിൽ 0-100 ശതമാനം വരെ ഓഹരിയധിഷ്ഠിത ഫണ്ടുകളിൽ നിക്ഷേപിക്കാം. ഒരു ഫണ്ടിൽനിന്നു മറ്റൊരു ഫണ്ടിലേക്കു ഓട്ടോ മാറ്റിക്കായി സ്വിച്ച് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്.

ഫിക്കിയും കനറാ എച്ച്എസ്ബിസി ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ് ലൈഫ് ഇൻഷുറൻസ് കമ്പനിയും സംയുക്തമായി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഇൻഷുറൻസ് ഉത്പന്നം പുറത്തിറക്കിയിട്ടുള്ളതെന്നു കമ്പനിയുടെ സിഇഒ അഞ്ജു മാഥൂർ പറഞ്ഞു.