സലിം ഗൾഫ്‌ ഗേറ്റ് നിര്യാതനായി

Posted on: August 30, 2017

ഷാർജ : യുഎഇയിലെ ബ്രദേഴ്‌സ് ഗൾഫ് ഗേറ്റ് ഹെയർഫിക്‌സിംഗ് സ്ഥാപകനും ചെയർമാനുമായ സലിം ഹമീദ് ഐക്കപാടത്ത് (51) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ഷാർജ കുവൈറ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം കാഞ്ഞിരമുക്ക് വലിയ പള്ളി ഖബർസ്ഥാനിൽ. 30 വർഷത്തോളമായി ദുബായിൽ ബിസിനസ് നടത്തിവരികയായിരുന്നു. ഭാര്യ ഷൈലജ ആണ്ടിയത്ത്. മക്കൾ : സുൾഫിക്കർ, സാലിഹ്.

എടപ്പാൾ കാഞ്ഞിരമുക്ക് കരിങ്കല്ലത്താണി ഐക്കപാടത്ത് പരേതരായ ഹമീദ്-ആമിന ദമ്പതികളുടെ പുത്രനാണ്. അബൂബക്കർ, ഷാജഹാൻ, അക്ബർ, സക്കീർ ഹുസൈൻ, അൻവർ, ബിയ്യാത്തുട്ടി, നഫീസ, സുബൈദ, സാബിറ.