അൽഖെയിൽ ജെംസ് വെല്ലിംഗ്ടൺ അക്കാദമി പ്രിൻസ് മൈക്കിൾ ഉദ്ഘാടനം ചെയ്തു

Posted on: November 17, 2016

gems-wellington-academy-al

ദുബായ് : യുഎഇ അൽഖെയിൽ ജെംസ് വെല്ലിംഗ്ടൺ അക്കാദമിയുടെ ഉദ്ഘാടനം ഹിസ് റോയൽ ഹൈനസ് പ്രിൻസ് മൈക്കിൾ ഓഫ് കെന്റ് നിർവഹിച്ചു. ജെംസ് എഡ്യൂക്കേഷൻ സ്ഥാപകനും ഗ്രൂപ്പ് ചെയർമാനുമായ സണ്ണി വർക്കി, കുടുംബാംഗങ്ങൾ, അധ്യാപകർ, വിദ്യാർത്ഥികൾ രക്ഷാകർത്താക്കൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ജെംസ് വെല്ലിംഗ്ടൺ ഇന്റർനാഷണൽ സ്‌കൂളിന്റെ രക്ഷാധികാരി കൂടിയായ പ്രിൻസ് മൈക്കിൾ സ്റ്റേജ് 2 വിദ്യാർത്ഥികളുമായി സമയം ചെലവിട്ടു. ജെംസ് വെല്ലിംഗ്ടൺ സ്‌കൂളുകളുടെ പത്താംവാർഷികത്തോടനുബന്ധിച്ച് പ്രിൻസ് മൈക്കിൾ ഒരു മരം നടുകയും ചെയ്തു.

അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ബ്രിട്ടീഷ് കരിക്കുലം വഴി മികച്ച വിദ്യാഭ്യാസമാണ് ജെംസ് വെല്ലിംഗ്ടൺ സ്‌കൂളുകൾ നൽകുന്നതെന്ന് ജെംസ് എഡ്യൂക്കേഷൻ ബോർഡ് മെംബറും മാനേജിംഗ് ഡയറക്ടറുമായ ഡിനോ വർക്കി പറഞ്ഞു. പതിനായിരത്തിലധികം വിദ്യാർത്ഥികൾ ജെംസ് വെല്ലിംഗ്ടൺ സ്‌കൂളുകളിൽ പഠിക്കുന്നുണ്ടെന്നും അദേഹം ചൂണ്ടിക്കാട്ടി.