ഗ്രേപ്‌ടെൽ ടെലികോം ഉദ്ഘാടനം ചെയ്തു

Posted on: October 1, 2016

grapetel-telecom-inaug-big

ദുബായ് : യുഎഇയിലെ ടെലികോം ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന ജിടി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പുതിയ സംരംഭമായ ഗ്രേപ്‌ടെൽ ടെലികമ്യൂണിക്കേഷൻസിന്റെ ഉദ്ഘാടനം പി.പി. അബ്ദുൾ വഹാബ് എംപിയും ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഗ്രൂപ്പ് ചെയർമാൻ ഡോ. ആസാദ് മൂപ്പനും ചേർന്ന് നിർവഹിച്ചു. പ്രമുഖ ടെലികോം കമ്പനിയായ ഇത്തിസലാത്തിന്റെയും ഡുവിന്റെയും സേവനങ്ങൾ ചെറുകിട-ഇടത്തരം കമ്പനികളിലേക്ക് ഫലപ്രദമായരീതിയിൽ എത്തിക്കുകയെന്ന ഉദേശത്തോടെയാണ് ഗ്രേപ്‌ടെൽ ആരംഭിച്ചിട്ടുള്ളത്. ഉപഭോക്താവിന്റെ താത്പര്യങ്ങളും ആവശ്യങ്ങളും കണക്കിലെടുത്ത് ലളിതവും സുതാര്യവുമായ സേവനം ഉറപ്പാക്കുകയാണ് ഗ്രേപ്‌ടെല്ലിന്റെ ലക്ഷ്യം.

ഉപഭോക്താവ് മുടക്കുന്ന പണത്തിന് തക്കമൂല്യം സേവനങ്ങളിലൂടെ തിരിച്ചുനൽകാൻ ഗ്രേപ്‌ടെല്ലിന് കഴിയുമെന്ന് ജിടി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എം എ ഷമീന സലിം പറഞ്ഞു. ഡയറക്ടർമാരായ ഫൈസൽ മുഹമ്മദ്, സിബി ശ്യാം തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

TAGS: Grapetel |