ലൈഫ് കണ്ടീഷണർ നിരയുമായി പാനസോണിക്

Posted on: April 2, 2015

Panasonic-AC-CSCU-KC18RKY2-

കൊച്ചി : വേനൽച്ചൂടിനെ നേരിടാനായി കൺസ്യൂമർ ഡ്യൂറബിൾ രംഗത്തെ മുൻനിരക്കാരായ പാനസോണിക് അത്യാധുനിക ലൈഫ് കണ്ടീഷണർ ശ്രേണി അവതരിപ്പിച്ചു. ഓട്ടോ എക്‌സ്, പി.എം. 2.5 എയർ പ്യൂരിഫിക്കേഷനോടു കൂടിയ നാനോ ജി തുടങ്ങിയ സവിശേഷതകളോടു കൂടിയ ഉത്പന്നങ്ങൾ, ഇൻവെർട്ടർ, ഇക്കോണമി സാങ്കേതികവിദ്യ എന്നിവയോടെ ഒരു മികച്ച ജീവിതം, ഒരു മികച്ച ലോകം എന്ന ആശയം ഉപഭോക്താക്കളിലെത്തിക്കാനാണ് പാനസോണിക്കിന്റെ ശ്രമം. അൻപതിലേറെ മോഡലുകൾ അടങ്ങിയ വിപുലമായ ശ്രേണിയിലൂടെ നിരവധി പുതിയ സവിശേഷതകളാണ് പാനസോണിക് ലൈഫ് കണ്ടീഷണറുകൾ അവതരിപ്പിക്കുന്നത്.

ഇന്ത്യൻ സാഹചര്യത്തിന് അനുസൃതമായി രൂപകൽപ്പന ചെയ്ത പാനസോണിക് എയർ കണ്ടീഷണറുകൾ ഐഓട്ടോ എക്‌സ് സാങ്കേതികവിദ്യ കൊണ്ട് ശക്തമാക്കിയതുമാണ്. 35 ശതമാനം വേഗത്തിലൂള്ള കൂളിങ്ങാണ് ഇതു സാധ്യമാക്കുന്നത്. ഇതിന്റെ ഇക്കോണമി സാങ്കേതികവിദ്യ വൈദ്യുതി ചെലവ് 35 ശതമാനം കുറയ്ക്കുന്നുവെന്ന് പാനസോണിക് ഇന്ത്യയുടെ എസി ഡിവിഷൻ ഡിവിഷണൽ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ സുരേഷ് ബന്ദി പറഞ്ഞു.