ടാറ്റാ ടെലി സ്മാർട്ട് ഓഫീസ് സൊലൂഷൻ അവതരിപ്പിച്ചു

Posted on: October 2, 2018

കൊച്ചി : ബിസിനസ് മേഖലയ്ക്ക് കമ്യൂണിക്കേഷൻ സൊലൂഷൻ നൽകുന്ന ടാറ്റാ ടെലി ബിസിനസ് സർവീസസ് (ടിടിബിഎസ്) കൊച്ചിയിലെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്കായി (എസ്എംഇ) സ്മാർട്ട് ഓഫീസ് സൊലൂഷൻ അവതരിപ്പിച്ചു.

ബിസിനസ് സ്ഥാപനങ്ങളുടെ ഇൻഫേർമേഷൻ, കമ്യൂണിക്കേഷൻ ടെക്‌നോളജി (ഐസിടി) ആവശ്യങ്ങൾ നിറേവറ്റുന്ന സിംഗിൾ ബോക്‌സ് സൊലൂഷനാണ് സ്മാർട്ട് ഓഫീസ്. ശബ്ദം, ഡേറ്റ, സ്റ്റോറേജ്, മറ്റ് ആപ്ലിക്കേഷൻ തുടങ്ങിയവ നിറവേറ്റപ്പെടുന്നു. അതേസമയം കുറഞ്ഞ ചെലവിലും വളരെ എളുപ്പത്തിലും സ്ഥാപിക്കുവാനും സാധിക്കുന്നു. അതുകൊണ്ടുതന്നെ പുതിയതായി ആരംഭിക്കുന്ന സ്ഥാപനങ്ങൾക്ക് ഏറ്റവും അനുയോജ്യവുമാണ്.

ടിടിബിഎസ് കൊച്ചിയിൽ സംഘടിപ്പിച്ച ഡു ബിഗ് ഫോറത്തിലാണ് സ്മാർട്ട് ബോക്‌സ് അവതരിപ്പിച്ചത്. എസ്എംഇ മേഖലകളിൽനിന്നുള്ള നൂറിലധികം ഡെലിഗേറ്റുകൾ പങ്കെടുത്തിരുന്നു.

ടിടിബിഎസിൽനിന്നുള്ള സ്മാർട്ട് ഓഫീസ്. ഇതു ഭാവിക്കു വേണ്ടിയുള്ളതാണെന്നു മാത്രമല്ല, ചെലവു കുറഞ്ഞതുമാണ്. ഐപി- പിബിഎക്‌സ്, ഡേറ്റ റൂട്ടർ, വൈഫി റൂട്ടർ, ഫയർവാൾ, ഡിഎച്ച്‌സിപി സർവർ തുടങ്ങി സ്ഥാപനത്തിൽ ടെലികോം അടിസ്ഥാനസൗകര്യം ഒരുക്കാനുള്ള സൗകര്യങ്ങളെല്ലാം സ്മാർട്ട് ഓഫീസിൽ ലഭ്യമാക്കിയിട്ടുണ്ട്. വോയിസ്, ഡേറ്റ് എന്നിവയ്ക്ക് പ്രത്യേകം പ്രത്യേകം സൗകര്യങ്ങൾ ഒരുക്കേണ്ടി വരുന്നത് ഇതുവഴി ഇല്ലാതാക്കിയിരിക്കുന്നു. ഇത് മൊത്തത്തിൽ ഐസിടിക്കു വേണ്ടിവരുന്ന ചെലവും വെട്ടിക്കുറയ്ക്കുന്നു.

എസ്എംഇകൾക്ക് ഏറ്റവും ചെലവുകുറച്ചു നവീനമായ ഐസിടി സൊലൂഷനാണ് സ്മാർട്ട് ബോക്‌സിലൂടെ ലഭ്യമാക്കിയിട്ടുള്ളതെന്ന ടിടിബിഎസിന്റെ സതേൺ റീജൺ എസ്എംഇ ഓപ്പറേഷൻസ് ഹെഡ് ജോയിജീത് ബോസ് പറഞ്ഞു.