എയർടെൽ ടാറ്റാ ടെലിയെ ഏറ്റെടുത്തേക്കും

Posted on: June 29, 2017

ന്യൂഡൽഹി : എയർടെൽ, ടാറ്റാ ഗ്രൂപ്പിന്റെ ഭാഗമായ ടാറ്റാ ടെലി സർവീസസിനെ ഏറ്റെടുത്തേക്കും. വോഡഫോൺ – ഐഡിയ ലയനത്തോടെ ടെലികോം മേഖലയിലെ ഒന്നാം സ്ഥാനം നഷ്ടമാകുന്ന സാഹചര്യം മറികടക്കാനാണ് പുതിയ നീക്കം.

റിലയൻസ് ജിയോയുടെ രംഗപ്രവേശത്തോടെ ടാറ്റാ ടെലിസർവീസസിന്റെ വരുമാനം കുറഞ്ഞിരുന്നു. ടാറ്റാ ടെലിയുടെ വരുമാനം 2015-16 ലെ 10,588 കോടിയിൽ നിന്ന് 2016-17 ൽ 9,419 കോടിയായി കുറഞ്ഞു. കമ്പനിയുടെ അറ്റമൂല്യം 11,653 കോടിയായി കുറഞ്ഞു.