യുഎൽഇഡി ടെലിവിഷൻ ശ്രേണിയുമായി ലോയ്ഡ്

Posted on: July 27, 2018

കൊച്ചി : ലോയിഡ് അടുത്ത തലമുറയിൽപ്പെട്ട 4കെ യുഎൽഇഡി ടെലിവിഷൻ ശ്രേണി അവതരിപ്പിച്ചു. ഇമേജ് നിലവാരം ലോകോത്തരമാക്കുന്ന നൂതനമായ യുഎൽഇഡി സാങ്കേതിക വിദ്യയാണ് പുതിയ ടെലിവിഷൻ ശ്രേണിയിൽ ഉപയോഗിച്ചിരിക്കുന്നത്.

എൽഇഡി ടിവി വിപണിയിലെ സ്ഥാനം ശക്തിപ്പെടുത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. ഹാവെൽസ് ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അനിൽ റായ് ഗുപ്ത, ലോയിഡ് സിഇഒ ഷഷി അറോറ, നടൻ മോഹൻലാൽ എന്നിവർ ചേർന്നാണ് പുതിയ ടെലിവിഷൻ ശ്രേണി അവതരിപ്പിച്ചത്. കമ്പനിയുടെ വളർച്ചയിൽ കേരളത്തിന്റെ പങ്ക് നിർണായകമാണെന്ന് അനിൽ റായ് ഗുപ്ത പറഞ്ഞു. ബ്രാൻഡിനെകുറിച്ചും മൂല്യത്തെ കുറിച്ചും തികഞ്ഞ അവബോധമുള്ളവരാണ് കേരളീയർ. സാങ്കേതികവിദ്യയ്ക്ക് മുൻതൂക്കം നൽകുന്നതാണ് കേരള വിപണി. അതുകൊണ്ടാണ് ആദ്യമായി യുഎൽഇഡി ടിവി ശ്രേണി കേരളത്തിൽ അവതരിപ്പിക്കുന്നതെന്നും അദേഹം പറഞ്ഞു.

ഇലക്ട്രിക്കൽ കൺസ്യൂമർ ഉത്പന്നങ്ങളിൽ ഉപഭോക്താക്കൾക്ക് പ്രിയങ്കരം ഹാവെൽസ് ഉൽപന്നങ്ങളാണെന്നും തത്തുല്യമായ സ്ഥാനം ലോയ്ഡിനും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത 2-3 വർഷത്തിനുള്ളിൽ വരുമാനം ഇരട്ടിയാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.നൂതന സാങ്കേതിക വിദ്യയുള്ള സ്മാർട്ട്‌ടെലിവിഷനുകളിലേക്ക് ഇന്ത്യൻ ഉപഭോക്താക്കൾ മാറികൊണ്ടിരിക്കുകയാണെന്നും യുഎൽഇഡി ശ്രേണിയിലുള്ള ടെലിവിഷൻ ഉപഭോക്താക്കൾക്ക് പുതിയ കാഴ്ചാനുഭവം പകരുമെന്നും ഷഷി അറോറ പറഞ്ഞു.

കേരളത്തിലെ 25 ഓളം പട്ടണങ്ങളിൽ ലോയിഡിന് സാന്നിദ്ധ്യം ഉണ്ടെന്നും കൂടുതൽ ഡീലർമാരെയും റീട്ടെയ്ൽ ഔട്ട്‌ലെറ്റുകളെയും ചേർത്തുകൊണ്ട് വിപുലമാക്കുകയാണെന്നും എയർ കണ്ടീഷനർ, ടെലിവിഷൻ, വാഷിങ് മെഷീൻ തുടങ്ങി കമ്പനിയുടെ ഉത്പന്നങ്ങളെല്ലാം ഒരു കുടക്കീഴിലാക്കികൊണ്ട് എക്‌സ്‌ക്ലൂസീവ് ബ്രാൻഡ് ഷോറൂമുകളും ആരംഭിക്കുന്നുണ്ടെന്നും അദേഹം പറഞ്ഞു.

ലോക്കൽ ഡിമ്മിങ് സാങ്കേതിക വിദ്യയാണ് യുഎൽഇഡി ടെലിവിഷനിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് കോൺട്രാസ്റ്റ് മികച്ചതാക്കുകയും എച്ച്ഡിആർഐയും ബാക്ക്‌ലൈറ്റ് കൺട്രോൾ സാങ്കേതിക വിദ്യ സജീവമാക്കുകയും ചെയ്യും. വെളുപ്പും കറുപ്പും നിറങ്ങൾ കൃത്യതയോടെ പ്രതിഫലിക്കും. മെറ്റൽ ഫ്രെയിമിൽ തീർത്ത യുഎൽഇഡി ടെലിവിഷൻ ലിവിങ് സ്‌പേസിന് ആധുനികത നൽകും.

രണ്ടു മോഡലിലാണ് ടിവി വരുന്നത്. 55 മുതൽ 65 ഇഞ്ച് വരെ അളവിലുണ്ട്. പുതിയ ശ്രേണി ടിവിയിൽ അൾട്രാ ഫ്‌ളൂയിഡ് ലിനക്‌സ് അധിഷ്ഠിത പ്ലാറ്റ്‌ഫോമാണ് ഉപയോഗിച്ചിരിക്കുന്നത്. ഒറ്റ ടച്ചിൽ ഉപയോഗിക്കാം, 200ലധികം ആപ്പുകൾ, ഫാസ്റ്റ് ബൂട്ട് തുടങ്ങിയ സവിശേഷതകളുമുണ്ട്.