റെഫ്രിജറേറ്റര്‍ വിപണിയിലേക്ക് ലോയിഡ്

Posted on: September 26, 2020

കൊച്ചി : എഫ്എംഇജി (ഫാസ്റ്റ് മൂവിംഗ് ഇലക്ട്രിക്കല്‍ ഗുഡ്സ്) മേഖലയിലെ പ്രമുഖ കമ്പനിയായ ഹാവെല്‍സ് ഇന്ത്യ ലിമിറ്റഡ് റെഫ്രിജറേറ്റര്‍ വിപണിയിലേക്കും പ്രവേശിക്കുന്നു. കമ്പനിയുടെ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ ബ്രാന്‍ഡായ ലോയ്ഡിലൂടെയാണ് പുതിയ ചുവടുവെപ്പ്. ഈ വര്‍ഷം ദീപാവലിയോട് അനുബന്ധിച്ച് ഇപ്പോള്‍ അവതരിപ്പിച്ച 25 മോഡലുകളുടെ എണ്ണം ഇരട്ടിയാക്കാനും ഹാവെല്‍സ് പദ്ധതിയിടുന്നുണ്ട്.

അടുക്കളയുടെ ആധുനിക സങ്കല്‍പ്പങ്ങളെ എല്ലാ തരത്തിലും ഉള്‍ക്കൊള്ളുന്നതിനോടൊപ്പം തന്നെ ഊര്‍ജക്ഷമതയെന്ന പ്രതിബദ്ധത കൂടി നിറവേറ്റി, ഉപഭോക്താവിന്റെ ജീവിതശൈലിക്ക് പുതിയ രൂപം നല്‍കിയാണ് റെഫ്രിജറേറ്ററുകളുടെ വ്യത്യസ്ത നിര ലോയിഡ് ബ്രാന്‍ഡില്‍ ഹാവെല്‍സ് അവതരിപ്പിച്ചിരിക്കുന്നത്.

നമ്മുടെയെല്ലാം വീടുകളിലെ ഇന്റീരിയറിനോട് ചേര്‍ന്ന് നില്‍ക്കുന്ന തരത്തിലുള്ള വളരെ ആകര്‍ഷകമായ, പുതുമ തുളുമ്പുന്ന ഫ്ളോറല്‍ ഫാസിയ ഡിസൈനോട് കൂടിയാണ് റെഫ്രിജറേറ്ററുകള്‍ എത്തുന്നത്. 190 ലിറ്റര്‍ മുതല്‍ 587 ലിറ്റര്‍ വരെ ശേഷിയുള്ള മോഡലുകള്‍ ലഭ്യമാണ്. ലോഞ്ചിംഗ് ഓഫറെന്ന നിലയില്‍ 10,000 രൂപ മുതല്‍ 84,990 രൂപവരെയാണ് വിവിധ റെഫ്രിജറേറ്റര്‍ മോഡലുകളുടെ വില നിശ്ചയിച്ചിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു.

‘പതിറ്റാണ്ടുകളായി കൂളിംഗ് വിദഗ്ധരെന്നാണ് ഞങ്ങള്‍ അറിയപ്പെടുന്നത്. എയര്‍ കണ്ടീഷനറുകളുടെ വിഭാഗത്തില്‍ ഇന്ന് രാജ്യത്തെ ടോപ് 3 ബ്രാന്‍ഡുകളിലൊന്നാണ് ലോയ്ഡ്. ആ പാരമ്പര്യം പേറി തന്നെയാണ് ഡയറക്റ്റ് കൂള്‍, സൈഡ് ബൈ സൈഡ്, ഫ്രോസ്റ്റ് ഫ്രീ വിഭാഗങ്ങളില്‍ പുതിയ റെഫ്രിജറേറ്ററുകള്‍ അവതരിപ്പിക്കുന്നത്. ഒരു സമ്പൂര്‍ണ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ ബ്രാന്‍ഡായി ഇതിലൂടെ മാറുകയാണ് ലക്ഷ്യം. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയോട് യോജിച്ച് നിന്ന് ഇന്ത്യയില്‍ തന്നെയാകും ഈ റെഫ്രിജറേറ്ററുകളുടെയെല്ലാം നിര്‍മാണം,’ ലോയിഡ് സിഇഒ ശശി അറോറ പറഞ്ഞു.

ലോയിഡിന്റെ 10,000-ത്തിലധികം ഡീലര്‍മാരിലൂടെയും റീട്ടെയ്ല്‍ ശൃംഖലകളിലൂടെയും പുതിയ റെഫ്രിജറേറ്ററുകള്‍ ജനങ്ങളിലേക്ക് എത്തും. വളരെ കുറച്ച് വൈദ്യുതി ഉപയോഗിച്ച് തന്നെ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പടെയുള്ള ഭക്ഷ്യവിഭവങ്ങള്‍ കൂടുതല്‍ കാലം ഫ്രഷായി സൂക്ഷിക്കാന്‍ ലോയിഡ് റെഫ്രിജറേറ്ററുകളിലുടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ റെഫ്രിജറേറ്റര്‍ വിപണിയെ വിപ്ലവല്‍ക്കരിച്ചുകൊണ്ട് ബാക്റ്റ്ഷീല്‍ഡ് ടെക്നോളജിയാണ് തങ്ങളുടെ മോഡലുകളില്‍ ലോയിഡ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ബാക്റ്റീരിയകളെ നശിപ്പിച്ച് ഭക്ഷണങ്ങള്‍ക്കും മറ്റും കൂടുതല്‍ സമയം ഫ്രഷ്നെസ് നല്‍കാന്‍ ഇത് സഹായകമാകും. ഇന്ത്യ പോലൊരു ഉഷ്ണമേഖല പ്രദേശത്ത് വളരെ അനിവാര്യമായ ഘടകമാണിത്. റെഫ്രിജറേറ്ററിനുള്ളിലെ ഓരോ മൂലയും തണുപ്പിക്കുന്ന ഡെകാകൂള്‍ സാങ്കേതികവിദ്യയും ലോയിഡ് മോഡലുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. 2020-ലെ ഊര്‍ജ റേറ്റിംഗ് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ഇന്‍വെര്‍ട്ടര്‍ ടെക്നോളജിയോട് കൂടിയാണ് പുതിയ റെഫ്രിജറേറ്ററുകള്‍ എത്തുന്നത്. അതിനാല്‍ തന്നെ ഊര്‍ജക്ഷമത വളരെ കൂടുതലാണെന്ന് കമ്പനി പറയുന്നു.

കാര്‍ബണ്‍ പുറന്തള്ളല്‍ വളരെ കുറയ്ക്കുന്ന തരത്തില്‍ പൂജ്യം ഒഡിപി(ഓസോണ്‍ ഡിപ്ലീഷന്‍ പൊട്ടന്‍ഷ്യല്‍)യോട് കൂടിയുള്ളതാണ് ലോയിഡ് റെഫ്രിജറേറ്ററുകള്‍ എന്നതും ശ്രദ്ധേയമാണ്. ഒരു വര്‍ഷ സമഗ്ര വാറന്റിയും 10 വര്‍ഷത്തെ കംപ്രസര്‍ വാറന്റിയും റെഫ്രിജറേറ്ററുകള്‍ക്കുണ്ട്. ലോയിഡ് ബ്രാന്‍ഡ് ഷോപ്പുകളിലും ഓഫ്ലൈന്‍ ഡീലര്‍ഷിപ്പുകളിലും ലോയിഡ് ഓണ്‍ലൈന്‍ സ്റ്റോറിലുമെല്ലാം പുതിയ മോഡലുകള്‍ ലഭ്യമാകും.

 

TAGS: LLoyd |