ബാർബിക്യൂ നേഷൻ കോഴിക്കോട് ഔട്ട് ലെറ്റ് തുറന്നു

Posted on: September 8, 2017

 

കോഴിക്കോട് : പ്രമുഖ കാഷ്വൽ ഡൈനിങ് റെസ്റ്ററൻറ് ചെയിൻ ആയ ബാർബിക്യൂ നേഷൻ കോഴിക്കോട് 85 ാമത് ഔട്ട് ലെറ്റ് ആരംഭിച്ചു. കുതിരവട്ടം വിജയ അപ്പാർട്‌മെന്റ്‌സിന് സമീപം മെട്രോ മാഗ്‌ന ബിൽഡിംഗ്‌സിന്റെ മൂന്നാം നിലയിലാണ് പുതിയ ഔട്ട്‌ലെറ്റ്.

ഉപഭോക്താക്കൾക്ക് അവിസ്മരണീയ അനുഭവം സമ്മാനിക്കാൻ ഉദ്ദേശിച്ച് ബാർബിക്യൂ ആരംഭിക്കുന്ന പ്രീമിയം ഔട്ട് ലെറ്റ് ചെയിനുകളുടെ ഭാഗമായാണ് കോഴിക്കോട് പുതിയ ഔട്ട്‌ലെറ്റ് ആരംഭിച്ചത്. ബ്രാൻഡ് നാമത്തിന് മുകളിൽ കിരീടം ഉള്ള പുതിയ ഓറഞ്ച് ലോഗോ ആണ് ബാർബിക്യൂ പ്രീമിയം ഔട്ട്‌ലെറ്റുകളുടെ പ്രത്യേകത. സാധാരണ ബാർബിക്യൂ ഔട്ട് ലെറ്റുകളെക്കാൾ ആഢ്യത്വവും അനുഭവവും ഏറെ ലഭിക്കും പ്രീമിയം ഔട്ട് ലെറ്റുകളിൽ. ഭക്ഷണം ലൈവ് ആയി ഉണ്ടാക്കുന്നത് ഉപഭോക്താവിന് നേരിട്ട് അനുഭവിക്കാനും കഴിയും.

സവിശേഷമായ ഭക്ഷണ അനുഭവമാകും ബാർബിക്യൂ പ്രീമിയം ഔട്ട് ലെറ്റിൽ ലഭ്യമാവുക എന്ന് ബാർബിക്യൂ നേഷൻ ഹോസ്പിറ്റാലിറ്റി ഓപ്പറേഷൻസ് മേധാവി ആഷിഷ് റായ് പറഞ്ഞു. ഉപഭോക്താവിൻറെ മേശപ്പുറത്ത് തന്നെ തയാറാക്കുന്ന നവ്യമായ ബാർബിക്യൂ അനുഭവം സമ്മാനിക്കുന്നതാണ് ഓരോ ബാർബിക്യൂ ഔട്ട് ലെറ്റുകളുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എറണാകുളത്തിനും തൃശൂരിനും ശേഷം കേരളത്തിലെ മൂന്നാമത് ബാർബിക്യൂ റെസ്റ്ററൻറ് ആണ് കോഴിക്കോട് ആരംഭിക്കുന്നത്. വൈകാതെ തിരുവനന്തപുരത്തും ഔട്ട്‌ലെറ്റ് ആരംഭിക്കും. ദുബായിലും നിലവിൽ ബാർബിക്യൂവിന് റെസ്റ്ററൻറ് ഉണ്ട്.

TAGS: Barbeque Nation |