രാജഗിരിയിൽ ഹൈ പെർഫോമൻസ് കംപ്യൂട്ടിംഗ് പരിശീലന പരിപാടി

Posted on: August 15, 2017

കൊച്ചി : രാജഗിരി സ്‌കൂൾ ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയും എച്ച് പി സി നൗ ബാഴ്‌സലോണയും സംയുകതമായി സംഘടിപ്പിക്കുന്ന ഹൈ പെർഫോമൻസ് കംപ്യൂട്ടിംഗ് ആൻഡ് ഡേറ്റ സയൻസ് രാജ്യാന്തര അധ്യാപക പരിശീലന പരിപാടി ഓഗസ്റ്റ് 17 ന് ആരംഭിക്കും. രാജഗിരി എൻജിനീയറിംഗ് കോളജ് ക്യാമ്പസിൽ എ പി ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാല ഗവേഷണ വകുപ്പ് മേധാവി ഡോ. വൃന്ദ വി നായർ ഉദ്ഘാടനം ചെയ്യും.

ഹൈ പെർഫോമൻസ് കംപ്യൂട്ടിംഗ് മേഖലയിലെ നൂതനവും ശാസ്ത്രീയവുമായ സാങ്കേതികവിദ്യകളും ഡേറ്റ സയൻസസിൽ അവ ചെലുത്തുന്ന സ്വാധീനങ്ങൾക്കും പ്രാധാന്യം നൽകുന്നതാണ് ഈ പരിപാടി. ഓപ്പൺ എം പി, എം പി ഐ, ക്യുഡ തുടങ്ങിയ ഹൈ പെർഫോമൻസ് കംപ്യൂട്ടിംഗ് രീതികളെ കുറിച്ചും അൻസിസ്, മാറ്റ്‌ലാബ് ആപ്ലിക്കേഷനുകളെ കുറിച്ചും വിശദമായ ക്‌ളാസുകൾ നടക്കും.

അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ഈ പരിപാടിയിൽ ദേശീയ സൂപ്പർ കംപ്യൂട്ടിംഗ് മിഷൻ ഇന്ത്യ അധ്യക്ഷനും എസ് ഇ ആർ സി, ഐ ഐ എസ് സി ബംഗലുരു ഓണററി പ്രഫസറുമായ പദ്മശ്രീ എൻ.ബാലകൃഷ്ണൻ, ആസ്‌ട്രേലിയയിലെ കാൻബെറ സർവകലാശാല പ്രഫസർ ധർമേന്ദ്ര ശർമ്മ, ജർമനി എലൻ സർവകലാശാല പ്രഫസർ ഡോ. ജർഹെൻ ട്രോസ്റ്റ്, ഓക്ലാൻഡ് എൻ ഇ എസ് ഐ സിസ്റ്റം ഇൻറ്റഗ്രേറ്റർ ജോഡി ബ്ലാസ്‌കോ പല്ലേഴ്‌സ്, ഡോ. വിജയൻ കെ ആശാരി, ഫാ.ഡോ. ജെയ്സൺ പോൾ മുളേരിക്കൽ, എ.ബിനു എന്നിവർ ക്ലാസുകൾ നയിക്കും.