രാജഗിരി കോളജിന് ഓട്ടോണമസ് പദവി

Posted on: January 15, 2021

കാക്കനാട് : രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയുടെ ഓട്ടോണമസ് പദവി പ്രഖ്യാപന സമ്മേളനം എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം.എസ്.രാജശീ ഉദ്ഘാടനം ചെയ്തു. രാജഗിരി ഇന്‍സ്മിറ്റിയൂഷന്‍സ് മാനേജര്‍ ഫാ.ബെന്നി നല്‍കാരഅധ്യക്ഷത വഹിച്ചു.

ഹൈബി ഈഡന്‍ എംപി, പി.ടി.തോമസ് എംഎല്‍എ. നഗരസഭാധ്യക്ഷ അജിത തങ്കപ്പന്‍, എഐസിടിഇ ചെയര്‍മാന്‍ പ്രഫ.അനില്‍ ഡി.സഹസബുദ്ധ, രാജഗിരി ഡയറക്ടര്‍ ഫാ.ഡോ.ജോസ് കുര്യേടത്ത്, പ്രിന്‍സിപ്പല്‍ ഡോ.പി.എസ്. ശ്രീജിത്, ഡോ.പി.ബി.വിനോദ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.