ഏഷ്യൻ പെയിന്റ്‌സ് ബിനാലെ പങ്കാളികൾ

Posted on: January 16, 2017

കൊച്ചി : മുസിരിസ് ബിനാലെയിൽ ഏഷ്യൻ പെയിന്റ്‌സും പങ്കാളികൾ. സമൂഹത്തിനുവേണ്ടി കല എന്ന ആശയം പ്രചരിപ്പിക്കുക എന്ന ദൗത്യം ഏഷ്യൻ പെയിന്റ്‌സ് ഏറ്റെടുത്തു. 17 രാജ്യങ്ങളിൽ സാന്നിധ്യമുള്ള 127.15 ബില്യൺ രൂപയുടെ കമ്പനിയാണ് ഏഷ്യൻ പെയിന്റ്‌സ്. ബിനാലെയുടെ ഭാഗമായി ബിനാലെ വൈറ്റ് എന്ന പുതിയ പെയിന്റ് ഫോർട്ട്‌കൊച്ചിയിൽ നടന്ന ചടങ്ങിൽ അവതരിപ്പിച്ചു.

നിർമലമായ തൂവെള്ളയാണ് ബിനാലെ വൈറ്റ്. പ്രശസ്ത കലാകാരൻമാാരും നിറക്കൂട്ടു വിദഗ്ദ്ധരും ചേർന്നാണ് ബിനാലെ വൈറ്റിന് രൂപം നൽകിയത്. സുദർശൻ ഷെട്ടി, ബോസ് കൃഷ്ണമാചാരി എന്നീ പ്രശസ്ത കലാകാരൻമാർ ഇവരിൽ ഉൾപ്പെടും. കൊച്ചി-മുസിരിസ് ബിനാലെയ്ക്കുവേണ്ടി അവതരിപ്പിച്ച ബിനാലെ വൈറ്റ് എന്ന പുതിയ പെയിന്റാണ് ബിനാലെ പ്രദർശനം നടക്കുന്ന കൊച്ചിയിലെ എല്ലാ ഹാളുകളിലും ഉപയോഗിച്ചിരിക്കുന്നത്. ബിനാലെ പ്രദർശനം നടക്കുന്ന ഹാളുകളിലേയ്ക്കുള്ള വഴി തെളിയിക്കുന്നതും ബിനാലെ വൈറ്റ് ആണ്. ദിശാസൂചികകളിലും ബിനാലെ വൈറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്.

ഓരോ രചനയുടേയും ചൈതന്യം തുറന്നു പ്രദർശിപ്പിക്കുന്നതാണ് ബിനാലെ വൈറ്റ് എന്ന് ഏഷ്യൻ പെയിന്റ്‌സ് സെയിൽസ്, മാർക്കറ്റിംഗ്, സാങ്കേതികവിദ്യ പ്രസിഡന്റ് അമിത് സിംഗ്‌ളെ പറഞ്ഞു.