സൗന്ദര്യസങ്കൽപ്പങ്ങൾ തിരുത്തി ബൻജാരാസിന്റെ പ്രചാരണപരിപാടി

Posted on: June 30, 2016

Banjara's-Skin-+ve-group-Bi

കൊച്ചി : പ്രകൃതിദത്ത സൗന്ദര്യവർധക ബ്രാൻഡായ ബൻജാരാസ്. എന്റെ നിറത്തിൽ അഭിമാനിക്കുന്നു എന്ന സാമൂഹ്യമുന്നേറ്റത്തിന് രൂപം കൊടുത്തു. വെളുത്ത നിറമാണ് സൗന്ദര്യമെന്ന സങ്കൽപ്പം തിരുത്തുകയും നിറത്തെ അധിഷ്ഠിതമാക്കിയുള്ള പക്ഷപാതങ്ങളിൽ മാറ്റം വരുത്തുകയും വേണമെന്നതാണ് ഈ പ്രചാരണപരിപാടിയുടെ ലക്ഷ്യം. പ്രൗഢ് ഓഫ് മൈ കളർ പ്രചാരണപരിപാടിക്ക് മുന്നോടിയായി ചിത്രീകരിച്ച ഹ്രസ്വചിത്രം ഇതിനകം 50 ലക്ഷം പേരാണ് ഈ ചിത്രം കണ്ടുകഴിഞ്ഞു.

വെളുത്ത ചർമ്മമാണ് സൗന്ദര്യമെന്ന സങ്കൽപ്പത്തിന് മാറ്റം വരുത്താനാണ് ഞങ്ങളുടെ ശ്രമമെന്ന് ബൻജാരാസ് മാനേജിംഗ് ഡയറക്ടർ രമേഷ് വിശ്വനാഥൻ പറഞ്ഞു. വെളുപ്പാണ് സൗന്ദര്യമെന്ന് കരുതുന്ന വനിതകളിൽ 10 ശതമാനം പേരെങ്കിലും ഞങ്ങളുടെ ഈ പ്രചാരണ പരിപാടിയെ പിന്തുണയ്ക്കാൻ തയാറായാൽ തന്നെ ഞങ്ങൾക്ക് തികഞ്ഞ അഭിമാനവും ആഹ്ലാദവുമുണ്ട്. ഇന്ത്യയിലെ ഫെയർനെസ് ക്രീം മാർക്കറ്റ് 5000 കോടി രൂപയോളം വൈപുല്യമേറിയതാണെന്ന് രമേഷ് വിശ്വനാഥൻ ചൂണ്ടിക്കാട്ടി.

ബിൻ ദ ട്യൂബ് എന്ന പരിപാടി ദക്ഷിണേന്ത്യയിലെ കോളേജുകൾ, ഓഫീസുകൾ, ലേഡീസ് ഹോസ്റ്റലുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. സ്വാഭാവിക ചർമ നിറം കുറയ്ക്കാനോ വെളുപ്പിക്കാനോ കഴിയുമെന്ന ഫെയർനെസ് ക്രീം വ്യവസായത്തിന്റെ ഉദ്‌ബോധനങ്ങൾ മറികടക്കാനുള്ള പരിശ്രമമാണ് ബിൻ ദ ട്യൂബ്.

രണ്ടു ലക്ഷത്തിലേറെ പേരാണ് പ്രൗഡ് ഓഫ് മൈ കളർ ഫേസ് ബുക്ക് കമ്മ്യൂണിറ്റിയിലുള്ളത്. അഭിനേത്രിയും എഴുത്തുകാരിയുമായ പത്മ ലക്ഷ്മി, അഭിനേത്രി രേണുക ഷഹാനെ, മോഡൽ രാധിക നായർ, നിധി സുനിൽ, എഴുത്തുകാരി ജെയിൻ ഡിസൂസ തുടങ്ങി നിരവധി പ്രശസ്തരുടെ പിന്തുണയും ഈ സംരംഭത്തിനുണ്ട്.