ബൻജാറ സ്‌കിൻ പോസിറ്റീവ്

Posted on: April 28, 2016

Banjara-Skin-+ve-Big

കൊച്ചി : പ്രകൃതിദത്ത കേശ-ചർമ്മ ഉത്പന്ന നിർമ്മാതാക്കളായ ബൻജാറ പുതിയ ബ്യൂട്ടി ക്രീം പുറത്തിറക്കി. ചർമ്മത്തിന്റെ പകിട്ടു കൂട്ടുവാൻ സഹായിക്കുന്ന സ്‌കിൻ പോസിറ്റീവിൽ മാതളനാരങ്ങയുടെ സത്ത്, എസ് പി എഫ് 15, ഒലിവെണ്ണ, വീറ്റ് ജേം ഓയിൽ എന്നിവ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന്റെ നിർജ്ജലീകരണം തടയുവാനും, ഇലാസ്റ്റിസിറ്റി കൂട്ടുവാനും, അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കുവാനും ഇതിന് സാധിക്കും. ഫെയർനെസ് ക്രീമുകളെ അപേക്ഷിച്ച് പാർശ്വഫലങ്ങൾ തീരെയില്ല.

ബൻജാറ സ്‌കിൻ പോസിറ്റീവ് ക്രീമിന് 20 ഗ്രാമിന് 50 രൂപയും, ലോഷന് 100 മില്ലിക്ക് 80 രൂപയുമാണ് വില. പ്രമുഖ കടകളിലും ഇ-കൊമേഴ്‌സ് പോർട്ടലുകളിലും ഇവ ലഭ്യമാണ്.