യുടിഐ ബ്ലൂചിപ്പ് ഫ്‌ളെക്‌സികാപ് ഫണ്ടിന് 15 ശതമാനം ലാഭവിഹിതം

Posted on: March 10, 2017

കൊച്ചി : യുടിഐയുടെ ബ്ലൂചിപ്പ് ഫ്‌ളെക്‌സികാപ് ഫണ്ട് പത്തു രൂപ മുഖവിലയുള്ള യൂണിറ്റ് ഒന്നിന് 1.5 രൂപ എന്ന നിലയിൽ 15 ശതമാനം നികുതി രഹിത ലാഭവിഹിതം പ്രഖ്യാപിച്ചു. ഡിവിഡന്റ് ഓപ്ഷൻ എക്‌സിസ്റ്റിംഗ് പ്ലാൻ, ഡിവിഡന്റ് ഓപ്ഷൻ ഡയറകട് പ്ലാൻ എന്നിവയ്ക്ക് ഇതു ബാധകമാണ്. 2017 മാർച്ച് ആറാണ് ലാഭവിഹിതം ലഭിക്കുന്നതിനുള്ള റെക്കോർഡ് ഡേറ്റ്.

യുടിഐ ബ്ലൂചിപ്പ് ഫ്‌ളെക്‌സി കാപ് ഫണ്ടുകളുടെ ഡിവിഡന്റ് ഓപ്ഷൻ എക്‌സിസ്റ്റിംഗ് പ്ലാനിൽ 22.4935 രൂപയും ഡയറക്ട് പ്ലാനിൽ 22.7889 രൂപയുമാണ് 2017 ഫെബ്രുവരി 28 ലെ കണക്കു പ്രകാരമുള്ള എൻഎവി.