ഏകീകൃത പേമെന്റ് സംവിധാനവുമായി എൻപിസിഐ

Posted on: August 27, 2016

National-Payments-Corporati

കൊച്ചി : നാഷണൽ പേമെന്റ്‌സ് കോർപറേഷൻ 21 ബാങ്കുകളിലെ ഉപഭോക്താക്കൾക്ക് ഏകീകൃത വിതരണ സംവിധാനം (യുപിഐ) നടപ്പിലാക്കുന്നു. കഴിഞ്ഞ ഏപ്രിലിൽ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ യുപിഐ അവതരിപ്പിക്കുന്ന കാര്യം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഉപഭോക്താക്കൾക്കിടയിൽ പൈലറ്റ് റണ്ണ് നടത്തിവരികയായിരുന്നു.

പരസ്പര പ്രവർത്തനക്ഷമതയിലൂന്നിയ മൊബൈൽ ആപ്ലിക്കേഷനിലൂടെയുള്ള ഈ പണം അയക്കൽ-സ്വീകരിക്കൽ സംവിധാനം ലോകത്ത് ഒരിടത്തും പരീക്ഷീച്ചിട്ടില്ലെന്നും യുപിഐ ആപ് ബാങ്കുകളുടെ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാകുമെന്നും എൻപിസിഐ എംഡിയും സിഇഒയുമായ എ.പി. ഹോത പറഞ്ഞു.

പൈലറ്റ് പരീക്ഷണ വിജയത്തോടെയാണ് റിസർവ് ബാങ്ക് പൊതു അവതരണത്തിന് അംഗീകാരം നൽകിയത്. 1000 പൈലറ്റ് ഉപഭോക്താക്കളും 5000 ഇടപാടുകളും 80 ശതമാനത്തിലധികം വിജയ നിരക്കുമുള്ള ബാങ്കുകൾക്കു മാത്രം ലൈവാകാൻ അനുമതി നൽകിയാൽ മതിയെന്നാണ് എൻപിസിഐയുടെ തീരുമാനം. ഈ വ്യവസ്ഥകൾ ബാങ്കുകളുടെ സംവിധാനങ്ങളും നടപടികളും പുതുക്കുന്നതിന് വഴിയൊരുക്കി. അടുത്ത രണ്ട്-മൂന്ന് ദീവസങ്ങൾക്കുള്ളിൽ 19 ബാങ്കുകളുടെ യുപിഐ ആപ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകും. സേവനത്തിന് ആവശ്യമായ വിവരങ്ങൾ 21 ബാങ്കുകളുടെയും വെബൈസൈറ്റുകളിൽ ലഭ്യമാണ്.