ഇരുനൂറ് ജില്ലാ സഹകരണ ബാങ്കുകൾ റൂപേ ഡെബിറ്റ് കാർഡ് ശൃംഖലയിൽ

Posted on: July 20, 2016

RuPay-debit-cards,-Big

കൊച്ചി : നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) 200 ജില്ലാ സഹകരണ ബാങ്കുകളെ റൂപേ ഡെബിറ്റ് കാർഡ് ശൃംഖലയുമായി ബന്ധിപ്പിച്ചു. ഇതോടെ രാജ്യത്തെ 675 ജില്ലകളെ എൻപിസിഐ ഡിജിറ്റലൈസ് ചെയ്തു.

ജില്ലാ സഹകരണബാങ്കുകളുടെ ഇടപാടുകാർക്ക് പുതിയ അനുഭവം പ്രധാനം ചെയ്യുന്നതാണ് ഈ സേവനമെന്ന് എൻപിസിഐ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എ പി ഹോട പറഞ്ഞു. ഇന്ത്യയിലെ 28 കോടി റുപേ കാർഡ് ഉടമകൾക്ക് 2.2 ലക്ഷം എടിഎമ്മുകളിലേയും 1.2 ലക്ഷം പോയിന്റ് ഓഫ് സെയിൽ ടെർമിനലുകളിലേയും സേവനങ്ങൾ ഉപയോഗപ്പെടുത്താമെന്നും അദേഹം ചൂണ്ടിക്കാട്ടി.