നാഷണൽ സ്‌റ്റോക്ക്എക്‌സ്‌ചേഞ്ച് വിൻഡ് എനർജിയിലേക്ക്

Posted on: September 7, 2015

Wind-Power-Bigമുംബൈ : നാഷണൽ സ്‌റ്റോക്ക്എക്‌സ്‌ചേഞ്ച് വിൻഡ് എനർജിയിലേക്ക് മാറുന്നു. 6.25 മെഗാവാട്ടിന്റെ പദ്ധതിയാണ് സുസ്‌ലോണുമായി ചേർന്ന് നടപ്പാക്കുന്നത്.

എൻഎസ്ഇയുടെ 65 ശതമാനം ഊർജ്ജോപയോഗം നേരിടാൻ പദ്ധതിക്ക് കഴിയും. കൂടാതെ പ്രതിവർഷം 12, 730 ടൺ കാർബൺ ഡയോക്‌സൈഡ് പുറന്തള്ളൽ ഒഴിവാക്കാനും ഈ പദ്ധതി സഹായകമാണ്.