മൂന്ന് നഗരങ്ങളിൽ ബയോഡീസൽ

Posted on: August 12, 2015

HPCL-Retail-Outlet-Big

മുംബൈ : ഹിന്ദുസ്ഥാൻ പെട്രോളിയം മൂന്ന് നഗരങ്ങളിൽ ബയോ ഡീസൽ അവതരിപ്പിച്ചു. ന്യൂഡൽഹി, വിശാഖപട്ടണം, ഹൈദരാബാദ് എന്നിവിടങ്ങളിൽ ബയോഡീസൽ കലർത്തിയ ഡീസൽ ബി5 എച്ച്എസ്ഡി ലഭ്യമാണ്. പരിസ്ഥിതി സൗഹൃദ ബയോഡീസലിൽ സൾഫറും മറ്റ് ആരോമാറ്റിക് ഘടകങ്ങളും വളരെ കുറവാണ്. കൂടാതെ 10 ശതമാനത്തോളം ഓക്‌സിജൻ ഉണ്ടുതാനും.

ബയോഡീസൽ ഉപയോഗിക്കുന്ന വാഹനങ്ങളിൽ കാർബൺ മോണോക്‌സൈഡിന്റെയും മറ്റ് ഹൈഡ്രോകാർബണുകളുടെയും പുറന്തള്ളൽ കുറവായിരിക്കുമെന്ന് എച്ച്പിസിഎൽ വക്താവ് പറഞ്ഞു.