ഇൻഫർനോയുടെ മെഗാ പ്രീമിയറിന് സോണി പിക്‌സ്

Posted on: September 22, 2017

ഹോളിവുഡ് ബ്ലോക്ക്ബസ്റ്ററുകളുടെയും ഫ്രാഞ്ചൈസുകളുടെയും ലക്ഷ്യസ്ഥാനമായ സോണി പിക്‌സ് ഈ വർഷത്തെ ഏറ്റവും ആവേശമുണർത്തുന്ന ചിത്രമായ ഇൻഫെർനോ, സെപ്റ്റംബർ 24 ന് ഞായറാഴ്ച്ച ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി 9 മണി വരെ പ്രദർശിപ്പിക്കുന്നു. ഡാൻ ബ്രൗണിൻറെ അന്താരാഷ്ട്ര ബെസ്റ്റ് സെല്ലർ നോവലിനെ അധികരിച്ചു നിർമ്മിക്കപ്പെട്ടിരിക്കുന്ന ഈ ചലച്ചിത്രം ഏല്ലാ പ്രേക്ഷകർക്കും ഒരു എഡ്ജ്-ഓഫ്-സീറ്റ് ത്രില്ലറായിരിക്കുമെന്ന് ഉറപ്പാണ്.

അക്കാഡമി അവാർഡ് ജേതാവായ ചലച്ചിത്ര സംവിധായകൻ റോൺ ഹൊവാർഡ്‌സംവിധാനം ചെയ്ത്, ടോം ഹാങ്ക്‌സും ഫെലിസിറ്റി ജോൺസും അഭിനയിക്കുന്ന ഈ ചലച്ചിത്രം മാരകമായ ഒരു ആഗോള മഹാമാരിയെ തടയുന്നതിനായി ഒരു പ്രശസ്ത ഹാർവാർഡ് പ്രഫസർ സമയത്തിനെതിരെ നടത്തുന്ന ഒരു പോരാട്ടമാണ്. ശക്തമായ ഒരു ഇന്ത്യൻ കണക്ടുള്ള ഇൻഫെർനോയിൽ ബോളിവുഡിലെ ഏറ്റവും അനുഗ്രഹീത നടന്മാരിൽ ഒരാളായ ഇർഫാൻ ഖാൻ നെഗറ്റീവെങ്കിലും വളരെ ശക്തനായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

TAGS: Inferno | Sony PIX |