ദേശീയതല ഉപന്യാസ മത്സര വിജയികൾ രാഷ്ട്രപതിയെ സന്ദർശിച്ചു

Posted on: December 19, 2016

കൊച്ചി : ടാറ്റാ ബിൽഡിംഗ് ഇന്ത്യ ദേശീയതല ഉപന്യാസ മത്സര വിജയികളായ 66 വിദ്യാർത്ഥികൾ രാഷ്ട്രപതി പ്രണബ് മുഖർജിയെ സന്ദർശിച്ചു. ടാറ്റാ ബിൽഡിംഗ് ഇന്ത്യ ഒൻപതാം എഡിഷൻ ഉപന്യാസ മത്സര വിജയികൾക്കാണ് ഈ അവസരം ലഭിച്ചത്.

ക്ലീൻ ഇന്ത്യ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ഇന്ത്യയിലെ ഏറ്റവും വലിയ ഉപന്യാസ മത്സരത്തിൽ 30 ലക്ഷം സ്‌കൂൾ കുട്ടികൾ പങ്കെടുത്തു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്കു, ഒറിയ, ഗുജറാത്തി, മറാത്തി, പഞ്ചാബി, ആസാമി എന്നീ പതിനൊന്ന് ഭാഷകളിലായി നടന്ന മത്സരത്തിൽ 200 ലധികം നഗരങ്ങളിൽ നിന്നുള്ള 7000 ത്തിലധികം സ്‌കൂളുകൾ പങ്കെടുത്തു. മത്സര വിജയികൾക്ക് ടാറ്റാ കൺസൾട്ടൻസി കൺട്രി മാനേജർ മിസ്റ്റർ രഞ്ജീത് ഗോസ്വാമി ടാറ്റാ ബിൽഡിംഗ് ഇന്ത്യ ട്രോഫിയും ലാപ്‌ടോപ്പും സമ്മാനിച്ചു.