ടാറ്റാ ബിൽഡിംഗ് ഇന്ത്യ സ്‌കൂൾ ഉപന്യാസരചന മത്സരവിജയികൾ പ്രസിഡന്റിനെ സന്ദർശിച്ചു

Posted on: December 29, 2015

Tata-Building-India-winner-കൊച്ചി : ടാറ്റാ ബിൽഡിംഗ് ഇന്ത്യ സ്‌കൂൾ ഉപന്യാസ രചന മത്സരത്തിന്റെ ഏഴും എട്ടും പതിപ്പിലെ ദേശീയ വിജയികളെ ടാറ്റാ ഗ്രൂപ്പ് അനുമോദിച്ചു. ന്യൂഡൽഹിയിലെ എഫ്‌ഐസിസിഐ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന പരിപാടിയിലാണ് വിജയികളെ ആദരിച്ചത്. ദേശീയ വിജയികൾക്ക് ഇന്ത്യൻ പ്രസിഡന്റ്  പ്രണബ് മുഖർജിയെ സന്ദർശിക്കാനുമുള്ള അവസരവും ലഭിച്ചു.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ദേശീയ സ്‌കൂൾ ഉപന്യാസ മത്സരമാണ് ടാറ്റാ ബിൽഡിംഗ് ഇന്ത്യ സ്‌കൂൾ ഉപന്യാസരചന മത്സരം. ഈ ഉപന്യാസ മത്സരം ആറാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് രാജ്യ നിർമ്മാണത്തെ കുറിച്ചുള്ള അവരുടെ ചിന്തകളെയും ആശയങ്ങളെയും പ്രകടിപ്പിക്കാൻ അവസരം നൽകുന്നു. ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, ഗുജറാത്തി, തമിഴ്, മറാത്തി, കന്നഡ, ഒറിയ, തെലുങ്ക്, മലയാളം എന്നിങ്ങനെ 10 വ്യത്യസ്ത ഭാഷകളിലാണ് 2012-13 പതിപ്പ് മത്സരം നടത്തിയത്. 2013-14-ൽ പഞ്ചാബി, ആസാമീസ് എന്നീ രണ്ടു ഭാഷകൾ കൂടി ഉൾപ്പെടുത്തി മൊത്തം പന്ത്രണ്ടു ഭാഷകളിലാണ് ഉപന്യാസ മത്സരം നടന്നത്. ഓരോ പതിപ്പിലും ഇന്ത്യയിലെ 170 നഗരങ്ങളിൽ നിന്നായി ആറായിരത്തിലധികം സ്‌കൂളുകളിൽ നിന്ന് മുപ്പതും ലക്ഷത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു.

പരിപാടിയുടെ മുഖ്യാതിഥിയായിരുന്ന ടാറ്റാ സൺസ് ലിമിറ്റഡിന്റെ ഡയറക്ടർ റനൻ സെൻ വിജയികൾക്ക് ടാറ്റാ ബിൽഡിംഗ് ഇന്ത്യ ട്രോഫിയും ലാപ്‌ടോപും സമ്മാനിച്ചു.