പണപ്പെരുപ്പം എട്ട് മാസത്തെ താഴ്ചയില്‍

Posted on: January 15, 2019

ന്യൂഡല്‍ഹി : മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം എട്ട് മാസത്തെ താഴ്ചയില്‍. ഡിസംബറില്‍ 3.8 ശതമാനമായാണ് പണപ്പെരുപ്പം കുറഞ്ഞത്. നവംബറില്‍ 4.64 ശതമാനമായിരുന്നു പണപ്പെരുപ്പം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 3.58 ശതമാനവും.

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഡിസംബറില്‍ 0.07 ശതമാനമാണ്. നവംബറില്‍ ഇത് 3.31 ശതമാനം ആയിരുന്നു. പച്ചക്കറി വിലയും ഡിസംബറില്‍ 17.55 ശതമാനമായി കുറഞ്ഞു. നവംബറില്‍ 26.98 ശതമാനമായിരുന്നു വിലക്കയറ്റം.

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പകുതിയില്‍ മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 3.7 ശതമാനത്തിനും 4.4 ശതമാനത്തിനും ഇടയിലായിരിക്കും എന്നാണ് അനുമാനം.