ചെങ്ങന്നൂരിൽ ഇടതുതരംഗം : സജി ചെറിയാന് 11,834 വോട്ടുകളുടെ ലീഡ്

Posted on: May 31, 2018

ചെങ്ങന്നൂർ : ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുതരംഗം. എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന് 11,834 വോട്ടുകളുടെ ലീഡ്. 40 പോസ്റ്റൽ വോട്ടുകളിൽ 40 ഉം സജി ചെറിയാൻ നേടി. വോട്ടെണ്ണൽ ഒൻപതാം റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സജി ചെറിയാൻ 38,491 ഉം ഡി. വിജയകുമാർ 28,237 ഉം പി.എസ്. ശ്രീധരൻ പിള്ള 19,992 ഉം വോട്ട് നേടി.

സജി ചെറിയാൻ മാന്നറിൽ 2,629 ഉം പാണ്ടനാട് 498 ഉം തിരുവൻവണ്ടൂരിൽ 208 ഉം ചെങ്ങന്നൂർ നഗരസഭയിൽ 753 ഉം മുളക്കുഴയിൽ 3637 ഉം വോട്ടുകളുടെ ലീഡ് നേടി.