സജി ചെറിയാന് 7154 വോട്ടിന്റെ ലീഡ്

Posted on: May 31, 2018

ചെങ്ങന്നൂർ : ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാന് 7154 വോട്ടിന്റെ ലീഡ്. എൽഡിഎഫ് തുടക്കം മുതൽ ലീഡ് നിലനിർത്തി. മാന്നർ (2,629), പാണ്ടനാട്(498), തിരുവൻവണ്ടൂർ (208), ചെങ്ങന്നൂർ നഗരസഭ (753) തുടങ്ങിയ യുഡിഫ്, ബിജെപി ശക്തികേന്ദ്രങ്ങളിൽ സജി ചെറിയാൻ തുടക്കം മുതലെ ലീഡ് നിലനിർത്തി. പലയിടത്തും ബിജെപിക്ക് വോട്ട് കുറഞ്ഞു.

സജി ചെറിയാന് 26,411 വോട്ടുകളും യുഡിഎഫ് സ്ഥാനാർത്ഥി ഡി. വിജയകുമാറിന് 20,170 വോട്ടുകളും ബിജെപി സ്ഥാനാർത്ഥി പി.എസ്. ശ്രീധരൻപിള്ളയ്ക്ക് 14,965 വോട്ടുകളും ലഭിച്ചു.

നോട്ടയ്ക്ക് 314 വോട്ടും എഎപി സ്ഥാനാർത്ഥി രാജീവ് പള്ളത്ത് 201 ഉം മധു ചെങ്ങന്നൂർ (എസ് യു സി ഐ) 49 ഉം സുഭാഷ് നാഗ (എപിഐ) 19 വോട്ടുകളും നേടി.