കേരളത്തിൽ നിന്നുള്ള ആദായനികുതി വരുമാനം 13,000 കോടിയായി

Posted on: February 13, 2018

കൊച്ചി : കേരളത്തിൽ നിന്നുള്ള ആദായനികുതി വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷം 13,000 കോടി രൂപയായതായി ആദായനികുതി വകുപ്പ്. മുൻവർഷത്തേക്കാൾ 20 ശതമാനം വർധനയാണിത്. കറൻസി പിൻവലിക്കലിനു ശേഷം നികുതി വർധിച്ചിട്ടുണ്ട്. നടപ്പ് വർഷം 19 ശതമാനം നികുതി വർധനയാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ വലിയൊരു വിഭാഗം റിട്ടേൺ ഫയൽ ചെയ്യുന്നില്ല. റിട്ടേൺ ഫയൽ ചെയ്യാതെ വൻ തുകകൾ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ളവർക്കെതിരെ നോട്ടീസ് നൽകാനൊരുങ്ങുകയാണ് ആദായനികുതി വകുപ്പ്.