ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി

Posted on: January 30, 2019

കൊച്ചി : മള്‍ട്ടി ബ്രാന്‍ഡഡ് ലോയല്‍റ്റി പ്രോഗ്രാമായ പേബാക്കുമായി ചേര്‍ന്ന് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി. ഈ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുമ്പോള്‍ പേബാക്കിന്റെ സാധാരണ പോയിന്റുകള്‍ക്ക് പുറമേ അധിക പേബാക്ക് പോയിന്റുകള്‍ ലഭിക്കും.

പേബാക്കുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന നൂറിലധികം ഉല്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ഇത്തരം പോയിന്റുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. പോയിന്റുകള്‍ പിന്നീട് ഉപഭോക്താക്കളുടെ പേബാക്ക് അക്കൗണ്ടിലേക്ക് വരികയും പിന്നീട് ഇത് ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ റെഡീം ചെയ്യാം. വിസയുടെ പേവേവ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ കാര്‍ഡ് പ്രവര്‍ത്തിക്കുന്നത്.

ഉപഭോക്താക്കള്‍ക്ക് ഏറ്റവും നവീനമായ സാങ്കേതിവിദ്യ അടിസ്ഥാന
മാക്കിയുള്ള മികച്ച ഉല്പന്നങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് പേബാക്ക് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കിയിരിക്കുന്നതെന്ന് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഇവിപി & മാര്‍ക്കറ്റിംഗ് ആന്റ് റീട്ടെയില്‍ അണ്‍സെക്വേര്‍ഡ് അസറ്റ്‌സ് മേധാവി അനില്‍ രാമചന്ദ്രന്‍ പറഞ്ഞു.

ഇന്‍ഡസ്ഇന്‍ഡ് ബാങ്കുമായുള്ള സഹകരണത്തോടെ കൂടുതല്‍ ഉപഭോക്താക്കളിലെത്താന്‍ സാധിക്കുമെന്നും ഉപഭോക്താക്കള്‍ക്ക് മികച്ച ഷോപ്പിംഗ് അനുഭവമാണ് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് പേബാക്ക് ക്രെഡിറ്റ് കാര്‍ഡ് നല്‍കുകയെന്നും പേബാക്ക് സി ഇ ഒ ഗൗതം കൗശിക്ക് പറഞ്ഞു.

TAGS: Indusind Bank |