മാർഗ് ഇആർപി ഐസിഐസിഐ ബാങ്കുമായി ധാരണയിൽ

Posted on: June 14, 2018

കൊച്ചി : എന്റർപ്രൈസ് റിസോഴ്‌സസ് പ്ലാനിംഗ് കമ്പനിയായ മാർഗ് ഇആർപി ലിമിറ്റഡ് ഐസിഐസിഐ ബാങ്കുമായി ചേർന്ന് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് സംയോജിത പേമെന്റ് പ്ലാറ്റ്‌ഫോം ലഭ്യമാക്കും. മാർഗിന്റെ അക്കൗണ്ടിംഗ് സോഫ്റ്റ്‌വേർ ഇതിനായി ഉപയോഗിക്കും..

ഈ പങ്കാളിത്തം വഴി ഐസിഐസിഐ ബാങ്കിന്റെ കറന്റ് അക്കൗണ്ട് ഉടമകളെ മാർഗ് ഇആർപിയുടെ അക്കൗണ്ടിംഗ് സോഫ്റ്റ്‌വേറുമായി സുരക്ഷിതമായി ബന്ധിപ്പിക്കുന്നു. തുടർന്ന് കറന്റ് അക്കൗണ്ട് ഉടമകൾക്ക് വൈവിധ്യമാർന്ന ഡിജിറ്റൽ ഇടപാടുകൾ ഇആർപി പ്ലാറ്റ്‌ഫോം വഴി നിർവഹിക്കാൻ കഴിയുന്നു.

വ്യാപാര ഇടപാടുകൾ, ശമ്പള വിതരണം, അക്കൗണ്ട് എൻട്രിയും ബാങ്കിംഗും തമ്മിലുള്ള റിക്കൺസിലേഷൻ യാന്ത്രികമാക്കൽ, പ്രവർത്തനമൂലധന അപേക്ഷ, തിരിച്ചടവിന്റെ സമയപ്പട്ടിക തയാറാക്കൽ, ദൈനംദിന ധനകാര്യ ഇടപാടുകളിലുള്ള നിയന്ത്രണം തുടങ്ങിയവയെല്ലാം മാർഗ് ഇആർപി പ്ലാറ്റ്‌ഫോം വഴി നിർവഹിക്കുവാൻ സാധിക്കും.

കണക്ടഡ് ബാങ്കിംഗ് എന്ന ആശയമാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. പേമെന്റ്, റിക്കൺസിലേഷൻ തുടങ്ങിയ വിവിധ ബാങ്കിംഗ് പ്രവർത്തനങ്ങളെ ഒരു പൊതു പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരാനാണ് ഉദേശിക്കുന്നത്. പേമെന്റ് അക്കൗണ്ടിംഗ് എന്നിവയിൽ എംഎസ്എംഇകൾ നേരിടുന്ന പല സങ്കീർണതകൾക്കുമുള്ള പരിഹാരമാണ് ഈ പങ്കാളിത്തമെന്ന് ഐസിഐസിഐ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ അനൂപ് ബാഗ്ചി പറഞ്ഞു.

TAGS: ICICI BANK | Marg ERP |